തിരുവനന്തപുരം: ഐശ്വര്യം വരാനും പെട്ടെന്ന് പണക്കാരാകാനും നിരവധി പൊടിക്കൈകള്‍ മാര്‍ക്കറ്റിലുണ്ട്. കുബേര്‍ കുഞ്ചി, ദിവ്യശംഖ് തുടങ്ങി വിശ്വാസത്തെ മുതലെടുത്ത് കച്ചവടം നടത്തുന്നവര്‍ക്ക് നാട്ടില്‍ കുറവില്ല. ഇപ്പോഴിതാ സ്ത്രീകളുടെ അടിവസ്ത്ര കമ്പനിയും ഇതേ പാതയിലേക്ക്.
പ്രശസ്ത കമ്പനിയായ കോറല്‍ ആണ് മാര്‍ക്കറ്റിംഗിന് പുതിയ അടവുമായി എത്തിയത്. പരസ്യത്തിലെ വരികള്‍ ഇപ്രകാരമാണ്..” കോറല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ ഓരോ കോറല്‍ പ്രോഡക്ടുകളും ഐശ്വര്യപൂജ കഴിഞ്ഞാണ് വിപണിയില്‍ എത്തിക്കുന്നത്. അതിനാല്‍ കോറല്‍ ഉപയോഗിക്കുന്നവര്‍ മറ്റൊരു ബ്രാന്‍ഡിനെപ്പറ്റി ചിന്തിക്കാറേ ഇല്ല.

മഹിളാരത്‌നം മാസികയുടെ നവംബര്‍ ലക്കത്തിലാണ് ഈ പരസ്യം. മലയാളികളുടെ പൊതുബോധത്തിന്റെ അഹങ്കാരത്തിന് മേല്‍ ഈ പരസ്യം ചോദ്യചിഹ്നമാകുകയാണ്.


