കോരുത്തോട്ട് കന്നിവോട്ടിനായി മൂവര്‍ സംഘം

മുണ്ടക്കയം: കോരുത്തോട്ട് കന്നിവോട്ട് ചെയ്യാന്‍ മൂവര്‍ സംഘം. ഒന്നായി പിറന്ന മൂവരും ഒന്നിച്ചെത്തി കോരുത്തോട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ മുണ്ടക്കയം ബ്ലോക്കില്‍ ഒന്നാം നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ടുകള്‍ രേഖപെടുത്തി. കോരുത്തോട് പഞ്ചായത്തില്‍ കാരക്കാട്ട് സിബി ജോസഫിന്റെ മക്കളായ ട്രീസ, മരിയ, റോസ് എന്നിവരാണ് ഇന്നലെ കന്നിവോട്ട് ചെയ്തത്. മാതാവ് മോളിക്കൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാന്‍ എത്തിയത്. കാഴ്ച്ചയില്‍ ഒരുപോലാണെങ്കിലും സ്വഭാവത്തില്‍ വ്യത്യസ്ഥ നിലപാടുകളുള്ള മൂവരില്‍ ട്രീസയും മരിയയും സെന്റ് ആന്റണീസ് കോളജിലെ ബിബിഎ, ബികോം വിദ്യാര്‍ഥികളും, റോസ് കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് വിദ്യാര്‍ഥിയുമാണ്.

Top