
സ്വന്തം ലേഖകൻ
കോതമംഗലം :മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവറിനെയാണ് പൊലീസ് പിടികൂടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പട്‌നയിലെ മുനവറിൽ നിന്നാണ് ടാക്‌സി ഡ്രൈവറായ മനേഷ് കുമാറിനെ പൊലീസ് പിടികൂടിയത്.കോതമംഗലത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടാമത്തെ ആളാണ് പിടിയിലാകുന്നത്.
രഖിലിന് തോക്ക് കൈമാറിയ സോനു കുമാർ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്‌സി ഡ്രൈവറാണ് മനേഷ് കുമാർ. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി.
രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് ഇന്ന് പിടിയിലായ മറ്റൊരു പ്രതി. ബംഗാൾ അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.