യുഎപിഎ കേസെടുത്ത് പോലീസ് സർക്കാരിന് പങ്കില്ല..!! വിചിത്ര നിലപാടുമായി മുഖ്യമന്ത്രി; രക്ഷപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ മാവോയിസ്റ്റ് ആരോപണത്തിൻ്റെ പേരിൽ യു.എ.പി.എ ചുമത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിമർശനം. യു.എ.പി.എ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പി.ബി വിലയിരുത്തിയിരിക്കുന്നത്. പൊലീസാണ്‌ കേസെടുത്തതെന്നും സർക്കാരിന്‌ അതിൽ പങ്കില്ലെന്നുമുള്ള വിചിത്ര നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. എന്നാൽ ഇത്  നേതാക്കൾ അംഗീകരിച്ചില്ല.

സർക്കാരായാലും പൊലീസായാലും യു.എ.പി.എ തിരുത്തണമെന്ന് പി.ബി നി‌ർദ്ദേശിച്ചു. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ യു.എ.പി.എ ഒഴിവാക്കാനുള്ള ഇടപെടൽ നടത്താനാണ് നിർദ്ദേശം. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ യു.എ.പി.എ കൊണ്ടുവന്നത് മുതൽ ഇത് കരിനിയമമെന്നതാണ് പാർട്ടി നിലപാട്. ഈ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് സർക്കാർ യു.എ.പി.എ ചുമത്തിയതെന്നും ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്‌ മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്‌. ഇയാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പോലീസ് വ്യക്തമാക്കി. അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ പോലീസ് ഉസ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന.

മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് ഉസ്മാന്‍. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.

Top