കൊട്ടാരക്കരയില്‍ വന്‍ ദുരന്തം; നിയന്ത്രണം വിട്ടെത്തിയ ടിപ്പര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; മൂന്ന് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; മറിഞ്ഞത് മണ്ണ് കയറ്റി വന്ന ലോറി; ഒരു ബൈക്കും വണ്ടിക്കടിയില്‍ അകപ്പെട്ടു

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് വന്‍ ദുരന്തം. ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളുടെ മുകളിലേക്കാണ് മണ്ണ് കയറ്റി വന്ന ലോറി മറിഞ്ഞത്. അപകടത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ നിലവില്‍ ലോറിക്കടിയില്‍ നിന്നും പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റ അഞ്ച് പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ടെത്തിയ ടിപ്പര്‍ ലോറി വിദ്യാര്‍ത്ഥികള്‍ നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ബസ് സ്റ്റോപ്പും തകര്‍ത്ത് കുട്ടികളുടെ മുകളിലേക്ക് ലോറി മറിയുകയായിരുന്നു. മണ്ണുമായി വന്ന ലോറിയായതിനാല്‍ കുട്ടികള്‍ പൂര്‍ണ്ണമായും മണ്ണിനും ലോറിക്കുമടിയില്‍ അകപ്പെട്ടുപോയി. അപകട സമയത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കും ടിപ്പറിനടിയില്‍ അകപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണും ലോറിയും മാറ്റിയാണ് അടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസും റവന്യൂ അധികൃതരും എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

 

Top