സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്,പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്!..തരൂരിനെതിരെ മോശം പരാമർശവുമായി കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ്, വിവാദമായതോടെ പിൻവലിച്ചു

കോട്ടയം: കോട്ടയം ഡിസിസിയിൽ ഫെയ്സ്ബുക്ക് വിവാദം. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ പോസ്റ്റിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ശശി തരൂർ അനുകൂലികൾ.

എന്നാൽ കോട്ടയം ഡിസിയുടെ ഔദ്യോഗിക അക്കൗണ്ടല്ല ഇതെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വ്യക്തമാക്കുന്നത്. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും സുരേഷ് പറഞ്ഞു. വിവാദങ്ങൾ അവസാനിച്ചു. ഇനി തർക്കങ്ങൾക്കില്ല. സംഘടനാ കീഴ്വഴക്കങ്ങൾ പാലിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. തരൂർ വരുന്നതിനെ എതിർത്തിട്ടില്ല. താൻ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ വരെ നാട്ടകം സുരേഷിന്റേതാണെന്നാണ് ശശി തരൂരിന്റെ അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രം​ഗത്തെത്തിയതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് ‌രം​ഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിന്റേതെന്ന് തരൂർ അനുകൂലികൾ പറയുന്നു.

കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ജില്ലാ കോൺ​ഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.

സോണിയയുടെ അടുക്കളയിൽ പാത്രം കഴുകിയാൽ കോൺഗ്രസാകാമെന്നും പാർലമെന്റ് സീറ്റ് കിട്ടുമെന്നും കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്നതാണ് ഡിസിസിയുടെ പേരിൽ വന്ന എഫ്ബി പോസ്റ്റെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പരിഹാസവും ഉയരുന്നുണ്ട്

Top