കോട്ടയത്ത് പി.ജെ ജോസഫ് !!!യു.പി.എ അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം ജോസ്.കെ മാണിക്ക്.

കോട്ടയം :കോട്ടയത്ത് കേരളം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പി.ജെ ജോസഫ് .എന്നാൽ യു.പി.എ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ ജോസഫിന് ലോക്സഭാ സീറ്റ് നല്‍കാന്‍ കെ.എം മാണി തീരുമാനിച്ചത് . കോട്ടയം- ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ മല്‍സരിക്കട്ടെയെന്നും മാണി നിര്‍ദേശിച്ചു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തീരുമാനം വിശദീകരിക്കും.കാര്യങ്ങളെല്ലാം ശുഭമായി അവസാനിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

മല്‍സരിക്കണമെന്ന് കച്ച കെട്ടിയിറങ്ങിയ പി.ജെ ജോസഫ് ഒടുവില്‍ കേരള കോണ്‍ഗ്രസിലെ ഏക സീറ്റില്‍ മല്‍സരിക്കുമെന്ന് ഉറപ്പായി. സീറ്റ് നല്‍കാത്ത സാഹചര്യമുണ്ടായാല്‍ ജോസഫ് കോട്ടയത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഉറപ്പായതോടെയാണ് കെ.എം മാണി സമ്മതം മൂളിയത്. നിഷ ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വ സാധ്യത ജോസഫ് വെട്ടിയതോടെ വിജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ഥി മാണി വിഭാഗത്തിനില്ല എന്നതും ജോസഫിന് സീറ്റ് വിട്ടുനല്‍കുന്നതില്‍ ഘടകമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.പി.എ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണി മന്ത്രിയാകുമെന്ന ഫോര്‍മുല അംഗീകരിച്ചതോടെയാണ് പി.ജെയുടെ സ്ഥാനാര്‍ഥിത്വ സാധ്യതയ്ക്ക് ആക്കം കൂട്ടിയത്. കടുംപിടുത്തത്തില്‍ നില്‍ക്കുന്ന ജോസഫിനെ പിണക്കി പാര്‍ട്ടിയില്‍ വീണ്ടും ഒരു പിളര്‍പ്പ് ഒഴിവാക്കാനാണ് മാണി, തട്ടകം പി.ജെ ജോസഫിന് നല്‍കുന്നത്. കോട്ടയം, ഇടുക്കി സീറ്റികള്‍ വച്ചുമാറാനാകില്ലെന്ന നിലപാടാണ് മാണിക്കുള്ളതെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സ്ഥാനര്‍ഥിത്വ സാധ്യതയിലാകും അന്തിമ തീരുമാനം.

Top