കോട്ടയം – കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സേവന-സന്നദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു .
ജില്ലയിലെ പത്ത് ബ്രാഞ്ച് കമ്മിറ്റികളെയും ഏകോപിപ്പിച്ചു കൊണ്ട് വിപുലമായ പ്രവർത്തനങ്ങളാണ് എൻ.ജി.ഒ അസോസിയേഷൻ നടത്തുന്നത്. കോവിഡ് രോഗികളുള്ള കുടുംബങ്ങൾക്കായി ഭക്ഷ്യകിറ്റ് വിതരണം, മരുന്ന് – വൈദ്യസഹായം എത്തിക്കൽ, ആശുപത്രി – ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കൽ, ഗതാഗത സൗകര്യം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി വരുന്നു.
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി എൻ.ജി.ഒ അസോസിയേഷൻ മുന്നോട്ട് പോകുവാൻ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ജില്ലാ പ്രസിഡൻറ് സതിഷ് ജോർജിൻ്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി എസ് രവിന്ദ്രൻ , സംസ്ഥാന സെക്രട്ടറിമാരായ എം എസ് ഗണേശൻ , രഞ്ജു കെ മാത്യു , ജില്ലാ സെക്രട്ടറി ബോബിൻ വി .പി , സാബു ജോസഫ് , സോജോ തോമസ് , അക്ഷറഫ് ഇറിവേരി , സഞ്ജയ് എസ് നായർ എന്നിവർ സംസാരിച്ചു.


