ഫ്‌ളാറ്റിനുള്ളിൽ യുവതിക്ക് പീഡനം ; ദുരൂഹത നിറഞ്ഞ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്:
ഫ്ളാറ്റിൽ യുവതിയെ രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്.രണ്ടു ദിവസം മുൻപാണ് സംഭവം.സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയും ഭർത്താവും കുഞ്ഞുമാണ് ഫ്ളാറ്റിൽ താമസിക്കുന്നത്. അതിക്രമിച്ചു കയറിയ തൊട്ടടുത്ത ഫ്ളാറ്റിലെ യുവാക്കൾ പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതികൾ നേരത്തെയും പല കേസുകളിലും ഉൾപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളും യുവതിയും തമ്മിൽ നേരത്തെ ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്. വയനാട് സ്വദേശിയായ 25 വയസുകാരനാണ് യുവതിയെ വിവാഹം ചെയ്തത്. ഇവരെ കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ ചില ദുരൂഹതകളുള്ളതായും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top