പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായെത്തി; യുവാവിനെ നാട്ടുകാർ പിടികൂടി

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവിനെ നാട്ടുകാർ  പിടികൂടി പോലീസിൽ ഏൽപ്പിച്ചു.  കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. യുവതിയുടെ വീട്ടിലേക്ക് അരുൺജിത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ വീടിനകത്തേക്ക് കയറാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞു വയ്ക്കുകയായിരുന്നു.  പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷമേ വിശദാംശങ്ങൾ പറയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Top