രാഷ്ട്രീയം എന്റെ മനസ്സിലുണ്ട്; അത് പുറത്തു പറയില്ല; പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഒരു പരിഷ്‌കാരവും നടത്തില്ലെന്ന് കെപിഎസി ലളിത

kpac-lalitha

തൃശ്ശൂര്‍: രാഷ്ട്രീയം എന്റെ മനസ്സിലുണ്ട്, അത് പുറത്തു പറയില്ലെന്ന് കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായി ചുമതലയേറ്റ ചലച്ചിത്രനടി കെപിഎസി. ലളിത. പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ല. അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഒരു പരിഷ്‌കാരവും നടത്തില്ലന്നും ലളിത പറഞ്ഞു.

പാര്‍ട്ടി സിപിഐ(എം) അക്കാദമിയെ ജനകീയമായി മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. വ്യാജ നിഷ്പക്ഷക്കാര്‍ക്കിടയില്‍ ഉള്ളതി തുറന്നു പറഞ്ഞിരിക്കുകയാണ് ലളിത. വ്സക്തമായ പാര്‍ട്ടി സ്പിരിറ്റ് എല്ലാവരിലും ഉണ്ടെങ്കിലും പലരും തുറന്നു പറയാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഈ തുറന്നു പറച്ചില്‍. ഭരിക്കുന്ന പാര്‍ട്ടിയാണ് തന്നെ അദ്ധ്യക്ഷയാക്കിയതെന്നും അവരുടെ പിന്തുണ ആവശ്യമാണെന്നും ലളിത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനാല്‍ പാര്‍ട്ടി പറയുന്നതു ചെയ്യണം. അതൊക്കെ സ്വാഭാവികമാണ്- അക്കാദമി സര്‍ക്കാര്‍ സ്ഥാപനമല്ലേ, എല്ലാവരെയും ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകണ്ടേയെന്നുള്ള ചോദ്യങ്ങള്‍ക്ക് ലളിത മറുപടിപറഞ്ഞു. അവര്‍ എനിക്ക് സ്ഥാനം തന്നു. അവരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യാനാവില്ല. നടന്മാരായ മുരളിയും മുകേഷുമൊക്കെ നടപ്പാക്കിയ ജനകീയ പരിപാടികള്‍ തുടരും. ആരുടെയും ചീത്തവിളി കേള്‍ക്കാതെ പ്രവര്‍ത്തനം കൊണ്ടുപോകും. അക്കാദമിയിലേക്ക് വരുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും വകുപ്പുമന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരെയും കണ്ട് സംസാരിച്ചു. ഇവരൊക്കെ നല്‍കിയ ധൈര്യമാണ് ബലം. വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞാണ് ചുമതലയേറ്റത്. ചുമലയേറ്റശേഷം എത്തിയ നടന്‍ മധു ലളിതയെ ആശ്ലേഷിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. അനുഭവസമ്പത്തുള്ള ലളിതയ്ക്ക് നന്നായി പ്രവര്‍ത്തിക്കാനാകുമെന്ന് മധു പറഞ്ഞു.

നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, നടിമാരായ കവിയൂര്‍ പൊന്നമ്മ, മഞ്ജുപിള്ള, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായ ഭാഗ്യലക്ഷ്മി, ആനന്ദവല്ലി, സംഗീതസംവിധായകന്‍ വിദ്യാധരന്‍, സംവിധായകന്‍ എം.ജി. ശശി, കലാമണ്ഡലം ക്ഷേമാവതി, ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍, സംഗീത നാടക അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, കവി രാവുണ്ണി തുടങ്ങിയവര്‍ അക്കാദമിയിലെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയല്‍ സ്ഥാനാര്‍ത്ഥിയായി ലളിതയെ സിപിഐ(എം).തീരുമാനിച്ചെങ്കിലും പാര്‍ട്ടിയിലെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദമുണ്ടായപ്പോള്‍ അവര്‍ പിന്മാറിയിരുന്നു.

Top