സുധാകരനെ നിലനിർത്തും!! മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.ശബരീനാഥന്‍, റിജില്‍ മാക്കുറ്റി തുടങ്ങിയവർ കെപിസിസിയിലേക്ക് ! തിരുവനന്തപുരം, ആലപ്പുഴ, വയനാട്, തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്മാര്‍ തെറിക്കും

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും .സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും . തിരുവനന്തപുരം, ആലപ്പുഴ, വയനാട്, തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് സ്ഥാനചലനം ഉണ്ടായേക്കും. ഇവിടങ്ങളിലും തലമുറ മാറ്റത്തിനാണ് ശ്രമം. ഗ്രൂപ്പ് പ്രാതിനിത്യത്തിന് അപ്പുറത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിന് പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. ജംബോ പട്ടികയിലേക്ക് പോകാതെ, അതിവേഗം അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം.

കേരളത്തിൽ വലിയ വിജയത്തിന് കാരണമായത് മുസ്ലിം വോട്ടുകളുടെ ക്രോഡീകരണം ആയതിനാൽ മുസ്ലിം സമുദായത്തെ കോൺഗ്രസിന്റെ മുഖമാക്കാനുള്ള നീക്കമാണ് കോൺഗ്രസ് ചെയ്യുവാൻ പോകുന്നത് .അമിതമായ ന്യുനപക്ഷ പ്രീണനം സിപിഎമ്മിനെ തകർത്ത് പരമ്പരാഗതമായ ഈഴവ വോട്ടുകൾ സിപിഎമ്മിൽ നിന്നും ഒളിച്ചു പോയപ്പോൾ മുസ്ലിമിന് മുൻതുക്കം നൽകാനാണ് കോൺഗ്രസിന്റെ നീക്കം .കോൺഗ്രസിന്റെ മുസ്ലിം പ്രീണനം ആണ് ബിജെപിയിലേക്ക് ക്രിസ്ത്യൻ വോട്ടുകൾ പോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിട്ടും ക്രിസ്ത്യൻ വോട്ടുകൾ ഇപ്പോഴും കോൺഗ്രസിൽ പരിഗണയ്ക്കപ്പെടുന്നില്ല!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരീനാഥന്‍, റിജില്‍ മാക്കുറ്റി തുടങ്ങിയവർ കെപിസിസിയിലേക്ക് ! തിരുവനന്തപുരം, ആലപ്പുഴ, വയനാട്, തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് സ്ഥാനചലനം ഉണ്ടാകും .സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണാന ലക്ഷ്യമിട്ടാണ് കെപിസിസി പുന:സംഘടിപ്പിക്കുന്നത്.

കെ.സുധാകരനെയും ചുരുക്കം ഭാരവാഹികളെയും നിലനിര്‍ത്തിയാവും പുതിയ പട്ടിക തയ്യാറാക്കുക. നാളെ ചേരുന്ന കെപിസിസി എക്സിക്യൂട്ടീവില്‍ കെ.സുധാകരന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കും. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടായെങ്കിലും സംഘടനാ ദൗര്‍ബല്യങ്ങള്‍ ബൂത്ത് തലങ്ങളില്‍ വരെ നന്നായി അനുഭവുപ്പെട്ടുവെന്നാണ് എംപിമാരുടെ അനുഭവം. അതിനാല്‍ തന്നെ തദ്ദേശ തെര‍ഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തണമെന്നാണ് തീരുമാനം.

പാര്‍ട്ടിയില്‍ അഴിച്ചുപണിയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികളില്‍ നിഷ്ടക്രിയരായവരെ ആദ്യം മാറ്റും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ വലിയമാറ്റം കൊണ്ടുവരും. ചെറുപ്പക്കാര്‍ക്ക് പ്രധാന്യം നല്‍കി  കെപിസിസിയിലേക്ക് കൊണ്ടുവരും.ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎമ്മില്‍ തിരുത്തല്‍ നടപടികള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടെയാണ് മറുഭാഗത്ത് വലിയ വിജയം നേടിയ കോണ്‍ഗ്രസിലും അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

Top