കൃതി സനോണും സുശാന്ത് സിംഗ് രാജ്പുതും തമ്മില്‍ പ്രണയത്തിലാണോ? കൃതി പറയുന്നു

kritisanon-sushantsingh

ബോളിവുഡ് ഗോസിപ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ച ഒന്നായിരുന്നു സുശാന്ത് സിംഗ് രാജ്പുതും നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ഇരുവരും കെട്ടിപിടിച്ചും അടുത്തിടപഴകുന്നതുമായ ഫോട്ടോസ് പോസ്റ്റ് ചെയ്തുമാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍, വാര്‍ത്തകള്‍ ശരിയാണോയെന്ന് കൃതി സനോണ്‍ തന്നെ പറയും. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കൃതി സനോണ്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. സുശാന്തിന്റെ മുന്‍ കാമുകി അംഗിതയുമായി വേര്‍പിരിഞ്ഞ ശേഷം കൃതിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. കാമുകിയുമായി വേര്‍പിരിഞ്ഞ ശേഷം സുശാന്ത് ബാന്‍ന്ദ്രയിലെ പുതിയ അപ്പാര്‍ട്ട്മെന്റിലാണ് താമസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Kriti_Sanon

ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബോളിവുഡ് ചിത്രം റാബ്തേയില്‍ കൃതിയും സുശാന്തുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ഇരുവരും പ്രണയജോടികളായെത്തുന്ന ചിത്രം ചിത്രീകരണത്തിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ദില്‍വാലേയില്‍ കൃതി സനോണ്‍ നായികയായിരുന്നു.

Top