ഈ മാസം വൈദ്യുതി ചാര്‍ജ് വര്‍ധിക്കും; സര്‍ ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: ഈ മാസം വരുന്ന ബില്ലുകളില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിക്കും. യൂണിറ്റിന് 15 പൈസ നിരക്കില്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തും. കഴിഞ്ഞ വര്‍ഷം താപ വൈദ്യുതി വാങ്ങിയതിന്റെ അധിക ചെലവാണ് സര്‍ ചാര്‍ജിലൂടെ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. 2017 ഓഗസ്റ്റ് 16 മുതല്‍ നവംബര്‍ 15 വരെ ഉപയോഗിച്ച വൈദ്യുതിക്കാണ് സര്‍ ചാര്‍ജ്. സര്‍ ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി.

Top