തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ സമാഹകരണത്തിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാരുടെ സാലറി ചലഞ്ച് മുക്കി കെഎസ്ഇബി. പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാരിൽനിന്ന് സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കെഎസ്ഇബി ഇതുവരെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ എസ് ഇബിയുടെ വിശദീകരണം.
സാലറി ചലഞ്ച് രൂപേണ കഴിഞ്ഞ വർഷം 136 കോടി രൂപയാണ് കേരള ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്തത്.ഒരു വർഷം കൊണ്ടാണ് സാലറി ചലഞ്ചിന്റെ ഭാഗമായി 136 കോടി പിരിച്ചെടുത്തത്. എന്നാൽ ഇതിൽ നിന്ന് 126 കോടി രൂപലഇതുവരെയും ദുരിതാശ്വാസ നിധിയിലേക്ക് അടച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാർ തങ്ങളുടെ സ്വന്തം ശമ്പളത്തിൽ നിന്ന് നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വസ നിധിയിലേക്ക് എത്തിയില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയിൽ 10 മാസംകൊണ്ടാണ് തുക പിടിച്ചത് .
സാലറി ചാലഞ്ചിന്റെ ഭാഗമായി കെഎസ്ഇബി പിരച്ചെടുത്ത തുകയിൽ നി്ന് 10.23 കോടി മാത്രമാണ് ദുരിതാശ്വ നിധിയിലേക്ക് നൽകിത്. ഓരോ മാസവും ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ കെഎസ്ഇബി അത് പാലിച്ചിട്ടില്ലെന്നാണ് ആരോപണം.സാമ്പത്തിക പ്രതിസന്ധിയാണ് കാശ് ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്നതിന് തടസ്സമാകുന്നതെന്നാണ് കെഎസ്ഇബി ചെയർമാൻ പറയുന്നത്. സാലറി ചലഞ്ചിന് മുന്‍പുതന്നെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നതായും എന്‍എസ് പിള്ള പറഞ്ഞു. വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നല്‍കാനുണ്ട്. ഇത് നാല് ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയിൽ നിന്ന് തട്ടിക്കിഴിക്കാനാണ് കെഎസ്ഇബി ഇപ്പോൾ ശ്രമിക്കുന്നത് .
2018 സെപ്റ്റംബർ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നൽകിയത്. ഡാമുകൾ തുറന്നു വിടാൻ അവസാന നിമിഷം വരെ കാത്തിരുന്നൂവെന്ന ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.എസ്.ഇ. ബോർഡ് 36 കോടിയും ജീവനക്കാർ നൽകിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49. 5 കോടി രൂപ 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് നേരത്തെ കൈമാറിയിരുന്നു.ഇതിന് പുറമേയാണ് സാലറി ചാലഞ്ച് വഴി സമാഹരിച്ച തുക കൈമാറാതിരുന്നത്. സർക്കാർ നൽകുന്ന ഔദ്യോഗിക ധനസഹായക്കണക്കു പ്രകാരം മൂവായിരത്തിൽ അധികം വീടുകൾ നിർമിക്കുന്നതിന് ഉപകാരപ്പെടുന്ന തുകയാണ് കെ.എസ്.ഇ.ബി കൈമാറാതിരിക്കുന്നത്.