കുല്ഭൂഷന്‍ യാദവ് കേസ് : ഇന്ത്യ ഏപ്രില്‍ 17 നും പാക്കിസ്ഥാന്‍ ജൂലൈ 17 നും വാദങ്ങള്‍ ഫയല്‍ ചെയ്യണം – രാജ്യാന്തര കോടതി

ഹേഗ്: കുല്‍ഭൂഷന്‍ യാദവ് വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും വാദങ്ങള്‍ ഫയല്‍ ചെയ്യണം എന്ന് രാജ്യാന്തര നീതിന്യായ കോടതി. ഇന്ത്യ ഏപ്രില്‍ 17 നും പാക്കിസ്ഥാന്‍ ജൂലൈ 17 നും തങ്ങളുടെ വാദങ്ങള്‍ ഫയല്‍ ചെയ്യണം .

ഇന്ത്യന്‍ ചാരനാണ് എന്ന് വിധിച്ചു പാക് ജയിലില്‍ വര്‍ഷങ്ങളായി തടവിലാണ്  അദ്ദേഹം. നേരത്തെ പാക് പട്ടാള കോടതി യാദവിന് വധ ശിക്ഷ വിധിച്ചിരുന്നു എന്നാല്‍ ഇന്ത്യയുടെ വാദം കേട്ട രാജ്യാന്തര കോടതി വധ ശിക്ഷ സ്റ്റേ ചെയ്തു. കേസില്‍ അന്തിമ തീരുമാനം വരെ യാദവിന്റെ വധ ശിക്ഷ പാടില്ല എന്ന് കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യക്കും അനുമതി ലഭിച്ചിരുന്നു എങ്കിലും പാക്കിസ്ഥാന്റെ മനുഷ്യത്വ രഹിതമായ പെരുമാറ്റം ഏറെ വിവാദമുയര്തിയിരുന്നു.

പാക്കിസ്ഥാന്‍ യാദവിനെ ഇറാനിലെ ചാബഹാര്‍ തുറമുഖത് നിന്ന് ബലൂച് നിവാസിയായ ഐ എസ ഐ യുടെ സഹായി ഇറാനിയെ കൊണ്ട് തട്ടിയെടുത്തതാണ്‌ എന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. ഇറാനിയും മാറിയും മാമ ഖാദിര്‍ ബാലൂച്ചും ഇത് ശരി വച്ച് രംഗത്ത്‌ വരികയും ചെയ്തു എന്നാലും ഇന്ത്യന്‍ ചാരനാണ് യാദവെന്ന് ഉറച്ചു പറയുകയാണ്‌ പാക്കിസ്ഥാന്‍. എന്തായാലും വിഷയം രണ്ടു രാജ്യങ്ങളുടെയും അഭിമാന പ്രശ്നമാണ്.

 

Top