രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: ആം ആദ്മിയില്‍ പൊട്ടിത്തെറി; കെജ്‌റിവാളിനെതിരെ കുമാര്‍ വിശ്വാസ് രംഗത്ത്

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞ ആം ആദ്മിയില്‍ പൊട്ടിത്തെറി. ചാര്‍ട്ടേഡ് അക്കൗണ്ടന്റും മുന്‍ ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ എന്‍.ഡി. ഗുപ്ത, സാമൂഹ്യ പ്രവര്‍ത്തകന്‍ സുശീല്‍ ഗുപ്ത, പാര്‍ട്ടി പ്രവര്‍ത്തകനായ സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശം ചെയ്യുക.

അതേസമയം തന്നെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധവുമായി പാര്‍ട്ടിയുടെ സ്ഥാപകനേതാവായ കുമാര്‍ വിശ്വാസ് രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ശക്തമായി ആഞ്ഞടിച്ചു. സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷയാണിതെന്നും തന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതായും കുമാര്‍ വിശ്വാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഒരു വര്‍ഷം മുമ്പ് ഒരു യോഗത്തിനിടെ കെജ്രിവാള്‍ എന്നോ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു, ഞങ്ങള്‍ നിങ്ങളെ രാഷ്ട്രീയമായി നേരിടും പക്ഷെ നിങ്ങള്‍ക്ക് രക്തസാക്ഷി പരിവേഷം അനുവദിക്കില്ല’ എന്ന്. എന്റെ ഒരേയൊരു അപേക്ഷ എന്റെ രക്തസാക്ഷിത്വം അംഗീകരിക്കു എന്നതാണ്. രക്തസാക്ഷികള്‍ക്ക് ഒരേ ഒരു നിയമമാണുള്ളത്, അത് ശരീരത്തെ വെറുതെ വിടുകഎന്നതാണ്.’ കുമാര്‍ വിശ്വാസ് പറഞ്ഞു.

കുമാര്‍ വിശ്വാസിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള താല്‍പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയാണ് കുമാര്‍ വിശ്വാസ്

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. 56 പാര്‍ട്ടി എംഎല്‍എ മാര്‍ യോഗത്തില്‍ പങ്കെടുത്തു.

Top