
കൊച്ചി:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. ഗവര്‍ണറായിട്ടുള്ള നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇങ്ങനെ ഒരു സ്ഥാനത്തിനായി ആഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്ക് ഇദ്ദേഹത്തെ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് ഗവര്‍ണര്‍ പദവിയെന്നാണു റിപ്പോര്‍ട്ട്.
കുമ്മനം ബിജെപി പ്രസിഡന്റ് സ്ഥാനത്ത്നിന്നു മാറുമ്പോൾ മുൻ പ്രസിഡണ്ട് കൃഷ്ണദാസിനെ പ്രസിഡന്റാക്കാനാണ് ശ്രമം .കൃഷ്ണദാസ് ആയില്ലെങ്കിൽ നറുക്ക് വീഴാൻ സാധ്യത സുരേഷ് ഗോപിക്ക് ആണെന്ന് സൂചനയുണ്ട്.കുമ്മനം ഗവർണറായി പോകുന്നതോടെ നിലവിലെ രാജ്യസഭ എംപിയായ സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ഉപദേശമാണ് അമിത് ഷായ്ക്ക് കിട്ടിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്ത് പാര്‍ട്ടി പരിപാടികളില്‍ അത്രയൊന്നും സജീവമല്ലാത്ത സുരേഷ് ഗോപി വലിയ പദവി ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപിക്കാരനാണെങ്കിലും എല്ലാവിധത്തിലുള്ള ആളുകളുമായി നല്ല ബന്ധമുള്ളതാണ് സുരേഷിനെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ നടന്‍ സന്നദ്ധനായേക്കില്ലെന്നാണ് സൂചന.എന്നാൽ പുതിയ സാഹചര്യത്തിൽ എം ടി രമേശിനും നറുക്കു വീഴാൻ സാധ്യതുണ്ട് എന്നും ഡൽഹിയിൽ നിന്നും സൂചനയുണ്ട് .
അതിനിടെ കഴിഞ്ഞദിവസം കശ്യപവേദാശ്രമം മേധാവി എം.ആര്‍. രാജേഷുമായി അമിത് ഷാ ഒന്നരമണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു എന്നും സൂചനയുണ്ട് രാജേഷിനെ ഡല്‍ഹിക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച. ആര്‍എസുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രവര്‍ത്തകന്‍ കൂടിയായ രാജേഷ് പഴയ എബിവിപി നേതാവ് കൂടിയാണ്. കൂടാതെ വേദപഠം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വേദാശ്രമത്തിന് സംസ്ഥാനമൊട്ടാകെ ശാഖകളുമുണ്ട്. ഇത് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അമിത്ഷാ കൂടിക്കാഴ്ച നടത്താന്‍ ഇടയാക്കിയത്. അതിനാൽ രാജേഷും പ്രസിഡന്റ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുന്നിൽ നിൽക്കുന്ന ആൾ ആണ് .
ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം. മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. 40 സീറ്റുകളിലാണ് മിസോറാമില്‍ മത്സരം നടക്കാനുള്ളത്.1952 ഡിസംബര്‍ 23ന് കോട്ടയം ജില്ലയിലെ കുമ്മനത്ത് വാളാവള്ളിയില്‍ അഡ്വ. വി.കെ രാമകൃഷ്ണപിള്ള പി. പാറുക്കുട്ടിയമ്മ ദമ്ബതികളുടെ മകനായി ജനനം. കുമ്മനം ഗവ. യു.പി സ്‌കൂള്‍, എന്‍.എസ്.എസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജശേഖരന്‍ സി.എം.എസ് കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി.പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടിയ അദ്ദേഹം ദീപിക, രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി എന്നി പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 1974ല്‍ എഫ്.സി.ഐയില്‍ ജീവനക്കാരനായി. 13 വര്‍ഷത്തെ സേവനത്തിന് ശേഷം 1987ല്‍ ജോലി രാജിവച്ച് ആര്‍.എസ്.എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി.
1979ല്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയായി. നിലക്കല്‍ പ്രക്ഷോഭം, പാലിയം വിളംബരം, ആറന്മുള സമരം അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യപങ്ക് വഹിച്ച രാജശേഖരന്‍ ക്ഷേത്ര സംരക്ഷണ സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ കൊച്ചി എളമകരയിലെ ആസ്ഥാനമായ മാധവ നിവാസിലാണ് താമസം. അവിവാഹിതനാണ്. 1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.വി മുരളീധരനെ മാറ്റിയാണ് 2015 ഡിസംബര്‍ 18 ന് കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 57കാരനായ കുമ്മനം ഗവര്‍ണറായി ചുമലയെടുക്കുന്നതോടെ കേരളത്തല്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കും.