കുമ്മനത്തിന്റെ ‘വിമോചന യാത്ര’ വെങ്കയ്യ നായിഡു ഉല്‍ഘാടനം ചെയ്യും . സമാപനത്തില്‍ രാജ് നാഥ് സിങ് പങ്കെടുക്കും

കണ്ണൂര്‍: അന്നം, വീട്, വെള്ളം, എല്ലാവര്‍ക്കും തുല്യനീതി, വികസിത കേരളം തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ 20മുതല്‍ ഫെബ്രുവരി 9വരെ മഞ്ചേശ്വരം മുതല്‍ പാറശാലവരെ നയിക്കുന്ന വിമോചന യാത്ര 20ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഉല്‍ഘാടനം ചെയ്യും .ഫെബ്രുവരി 9ന് തിരുവനന്തപൂരത്തു നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് പങ്കെടുക്കും .ഇടതു-വലതു മുന്നണികള്‍ അഞ്ചുകൊല്ലം വീതം പങ്കിട്ടെടുത്ത് ഭരിച്ചിട്ടും കേരളത്തിന് ഒരിഞ്ച് മുന്നോട്ടുപോകാനായില്ലെന്ന് കുമ്മനം രാജശേഖരന്റെ വിമോചന യാത്രയിലൂടെ ഉന്നയിക്കാനാണ് ബിജെപി തീരുമാനം.ബിജെപി യാത്ര വിജയിപ്പിക്കാന്‍ സംഘ്പരിവാറിലെ എല്ലാ സംഘടനകളോടും പരമാവധി പ്രവര്‍ത്തകരെ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കാനാണ് ആര്‍എസ്എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മുന്നണി രാഷ്ട്രീയത്തില്‍ കേരളം മുരടിച്ചു എന്ന് മാത്രമല്ല ഭരണ-പ്രതിപക്ഷ രാഷ്ട്രീയവും മലീമസമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഷഷ്ഠ്യബ്ദപൂര്‍ത്തിവര്‍ഷത്തില്‍ ഒരു ശുദ്ധികലശം അനിവാര്യമാണെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.പുതിയ കേരളം, സംശുദ്ധ രാഷ്ട്രീയം എന്നിവ മുഖ്യ സന്ദേശമാക്കിക്കൊണ്ടുള്ള വിമോചനയാത്രയിലൂടെ എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുഖ്യമുദ്രാവാക്യങ്ങളും ആരോടുമില്ല. പ്രീണനം എല്ലാവര്‍ക്കും തുല്യനീതി എന്ന ബി.ജെ.പി യുടെ അടിസ്ഥാനതത്വവും പ്രതിഫലിപ്പിക്കും. ഇത് പ്രകടമാക്കുന്നതാണ് യാത്രയ്ക്കുള്ള എംബ്ലം.വൃത്താകൃതിയില്‍ ബി.ജെ.പിയുടെ കൊടിനിറം പ്രതിഫലിക്കുന്ന വരകളും ജനങ്ങളുടെ നിരകളും താമര ചിഹ്നങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. നടുവില്‍ കേരളത്തിന്റെ മാപ്പും ചേര്‍ത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികസിത കേരളത്തെക്കുറിച്ച് ബദല്‍ വീക്ഷണം ബി.ജെ.പി അവതരിപ്പിക്കും. കേരളത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ എന്ന നിലയിലാണ് അന്നം, വെള്ളം, മണ്ണ്, തൊഴില്‍ എന്നിവ വിഷയമാക്കിയിരിക്കുന്നത്. കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് തുല്യനീതി.

കുമ്മനത്തിന്റെ വിമോചനയാത്ര 20 നു തന്നെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. 20 മുതല്‍ 22വരെയുള്ള 3 ദിവസങ്ങളിലായി ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണങ്ങള്‍ നല്‍കും. ജാഥ ചരിത്ര വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് ബിജെപി ജില്ലാ നേതൃത്വം നടത്തുന്നത്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളുടെ തുടക്കം കൂടിയാണ് ജാഥ. 20ന് വൈകിട്ട് 5ന് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്നും ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കും. വൈകുന്നേരം 6ന് പയ്യന്നൂരില്‍ സ്വീകരണം നല്‍കും.
21ന് രാവിലെ 10ന് പിലാത്തറ, 11ന് ശ്രീകണ്ഠാപുരം, 12ന് മയ്യില്‍, ഉച്ചകഴിഞ്ഞ് 3ന് പുതിയതെരു, വൈകിട്ട് 4ന് കണ്ണൂര്‍, 5ന് പിണറായി, 6ന് തലശ്ശേരിയില്‍ സമാപനം. 22ന് രാവിലെ 10ന് കൂത്തുപറമ്പ്, 11ന് മട്ടന്നൂര്‍, 12ന് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും. സ്വീകരണ സ്ഥലങ്ങളില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ജാഥയുടെ വിജയത്തിനായി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ 5 മുതല്‍ നടക്കും. ബൂത്തടിസ്ഥാനത്തില്‍ ചുമതലയുള്ള പ്രവര്‍ത്തകര്‍ മുതല്‍ മേലോട്ടുള്ളവരാണ് മണ്ഡലം കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുക. ഇത്തരം കണ്‍വെന്‍ഷനുകളില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. സംസ്ഥാന നേതാക്കളടങ്ങുന്ന സംഘമാണ് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. 5ന് വൈകുന്നേരം 3 മണിക്ക് പയ്യന്നൂര്‍, കൂത്തുപറമ്പ്, 6 മണിക്ക് തലശ്ശേരി, 6ന് രാവിലെ 11മണിക്ക് പേരാവൂര്‍, കണ്ണൂര്‍, വൈകുന്നേരം 3മണിക്ക് മട്ടന്നൂര്‍, അഴീക്കോട്, 7ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ്, വൈകിട്ട് 3മണിക്ക് ഇരിക്കൂര്‍, 13ന് രാവിലെ 11 മണിക്ക് കല്ല്യാശ്ശേരി, വൈകുന്നേരം 3മണിക്ക് ധര്‍മ്മടം എന്നീ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും. പയ്യന്നൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ദേശീയ സമിതി അംഗം ശോഭാ സുരേന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

Top