തിരുവനന്തപുരം: സിപിഎമ്മിനെതിരെ സംസാരിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി വിജയന്റെ തമ്പ്രാന്‍ ഭരണമാണെന്നും കുമ്മനം പറയുന്നു. ഈ ഭരണത്തിന് കീഴില്‍ അധ:സ്ഥിതര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുമ്മനം ആരോപിക്കുന്നു.
കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിവരുന്ന അക്രമം സംസ്ഥാനത്തെ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. സിപിഎം അല്ലാത്തവരെയും സിപിഎമ്മിനെതിരെ സംസാരിക്കുന്നവരെയും ഉന്‍മൂലനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. പൊലീസ് നിഷ്‌ക്രിയമായിരിക്കുന്നു. കഴിഞ്ഞ ഒന്നര മാസം കൊണ്ട് സംസ്ഥാനത്ത് എത്രത്തോളം അക്രമ സംഭവങ്ങള്‍ അരങ്ങേറിയെന്നും കുമ്മനം ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് കുമ്മനം പിണറായിക്കെതിരെ ആഞ്ഞടിച്ചത്.
കുട്ടിമാക്കൂലില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദളിത് യുവതികള്‍ക്ക് അവരുടെ സ്ഥലത്ത് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടാക്കിയെന്ന് കുമ്മനം പറയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കല്യാശേരിയില്‍ ഒരു വനിതാ ഡോക്ടറെ അവരുടെ ക്ലിനിക്ക് തുറക്കാന്‍ അനുവദിക്കുന്നില്ല. മുഴക്കുന്ന് പഞ്ചായത്തില്‍ ഏഴു വയസ്സുള്ള ബാലനെ വടിവാള്‍ കൊണ്ടു വെട്ടി. ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ വീടിനുനേരെ ആക്രമണവുമുണ്ടായി. എന്നിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും ഡിജിപി പോലും മിണ്ടുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.