റഫാല്‍ കേസിലെ പുനപ്പരിശോധനാ ഹരജി തള്ളി!!നാണം കെട്ട് കോൺഗ്രസ് ! കേന്ദ്രസര്‍ക്കാരിന്റെ സുതാര്യത വെളിപ്പെട്ടു ; ജനങ്ങളെ തെറ്റിധരിപ്പിച്ച കോണ്‍ഗ്രസ്‌ പരസ്യമായി മാപ്പു പറയണമെന്ന് രാജ്‌നാഥ് സിംഗ്.

ന്യൂഡല്‍ഹി:റഫാൽ ഇടപാട് സംബന്ധിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ കഴിഞ്ഞ വർഷം തന്നെ കോടതി തള്ളിയിരുന്നു.റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് വിധി. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.

റാഫേല്‍ ഇടപാട് ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസ്‌ ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. റഫേല്‍ ഇടപാടില്‍ കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന് സുപ്രീം കോടതി താക്കീതും നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവുമായി രാജ്‌നാഥ് സിംഗ് രംഗത്ത് എത്തി . കോടതി വിധി നരേന്ദ്ര മോദി സര്‍ക്കാരിനുള്ള ക്ലീന്‍ ചിറ്റാണ്. കേന്ദ്രസര്‍ക്കാരിന്റെ സുതാര്യതയാണ് ഇതിലൂടെ വ്യക്തമായത്. അടിയന്തരമായി ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസിനെതിര രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തിയതിന് രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നും റാഫേലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനാവശ്യ പ്രതികരണങ്ങള്‍ നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൌൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ‌ഭൂഷന്‍, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് എന്നിവരാണ് പുനപ്പരിശോധനാ ഹരജിയുമായി കോടതിയെ സമീപിച്ചത്.

ഹരജികളില്‍ കഴിഞ്ഞ മെയ് 10ന് വാദം പൂര്‍ത്തിയായി. ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടെന്നായിരുന്നു പരാതി.

ഒപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ നടപടികളും കോടതി അവസാനിപ്പിച്ചു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹരജി നല്‍കിയത്.

Top