ലക്ഷ്യയിൽ നികുതി വെട്ടിപ്പും: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ കാവ്യ കൂടുതൽ കുരുക്കിലേയ്ക്ക്

സിനിമാ ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ സിനിമാ താരം കാവ്യമാധവന്റെ കൊച്ചയിലെ ബ്യൂട്ടിക്കിൽ പൊലീസ് നടത്തിയ റെയ്ഡിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്നു റിപ്പോർട്ട്. ഓൺലൈനിലൂടെ മാത്രം ഇടപാട് നടത്തിയിരുന്ന കാവ്യയുടെ ബൊട്ടിക് വൻ തോതിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ പ്രസിദ്ധീകരിക്കുന്ന വിവിധ ഓൺലൈൻമാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
ഫാഷൻ ഡിസൈനറായ തന്റെ സഹോദരനു വേണ്ടിയാണ് കാവ്യ ലക്ഷ്യയെന്ന പേരിൽ സ്ഥാപനം ആരംഭിച്ചത് തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

KAVYA1
ഇങ്ങനെ കാവ്യയെപ്പോലെ തന്നെ ലക്ഷ്യയും മലയാളിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. തനിക്കൊരു ഭാവി എന്നതിനേക്കാളുപരി തന്റെ കുടുംബത്തിന് പ്രത്യേകിച്ച് സഹോദരനൊരു താങ്ങാവാനാണ് ലക്ഷ്യ തുടങ്ങിയത്. നല്ല വരുമാനവും ലഭിക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളും ലക്ഷ്യയിലെ റെയ്ഡും ബിസിനസിനെ ബാധിക്കുമെന്നാണ് കരുതുന്നത്. ഈ റെയ്ഡിലൂടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യവും കൂടി അന്വേഷിച്ചാൽ ആകെ ബുദ്ധിമുട്ടാകും. ഓൺലൈൻ ഷോപ്പുകൾ നികുതി നൽകാറില്ലെന്ന ആരോപണം നിലനിൽക്കേയാണ് ഈ റെയ്ഡെന്നോർക്കുക. ഇതു തന്നെയാണ് ഇപ്പോൾ കാവ്യയ്ക്കും സംഘത്തിനും ഭീഷണി ആയി വളർന്നിരിക്കുന്നത്.

KAVYA2 KAVYA3
ഓൺലൈന്റെ അനന്ത സാധ്യതകൾ കണ്ടറിഞ്ഞ് 2015ൽ കൊച്ചി കാക്കനാട്ട് ആസ്ഥാനമാക്കി ലക്ഷ്യ സ്ഥാപിച്ചു. ഇതോടൊപ്പം ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വെബ്സൈറ്റും തുടങ്ങി. ഇന്നസെന്റും മമ്മൂട്ടിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. കാവ്യയുടെ ഇകൊമേഴ്സ് പ്രവേശനത്തിന് സിനിമാരംഗത്തുള്ളവരുടെയും ആരാധകരുടേയും അകമഴിഞ്ഞ പിന്തുണയുമുണ്ട്.

KAVYA
കാവ്യയെ നായികയായി സിനിമാരംഗത്തേക്കു കൊണ്ടുവന്ന സംവിധായകൻ ലാൽ ജോസ്, ലെന, ആൻ അഗസ്റ്റിൻ, അനുശ്രീ, പാർവതി നമ്പ്യാർ, ദീപ്തി സതി, ഗായിക റിമി ടോമി, രഞ്ജിനി ഹരിദാസ് തുടങ്ങിയവർ ചേർന്നെടുത്ത സെൽഫിയും ഹിറ്റായി. ചടങ്ങിന്റെ ഭാഗമായി നടന്ന ഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ ഈ സുന്ദരിമാരെ വേദിയിൽ അവതരിപ്പിച്ചതും ലാൽ ജോസ് തന്നെയാണ്. കാവ്യയുടെ പുത്തൻ സംരംഭത്തിന് നടൻ മോഹൻലാലും ബോളിവുഡ് സുന്ദരി വിദ്യാ ബാലനും തമിഴ് സൂപ്പർ സ്റ്റാർ സൂര്യയും ഓൺലൈൻ വഴി ആശംസകൾ നേർന്നിരുന്നു.
ഇന്റർനെറ്റുണ്ടെങ്കിൽ എവിടെയിരുന്നും ഓർഡർ ചെയ്താൽ സാധനം കൈയ്യിലെത്തുമെന്ന ആശയമാണ് കാവ്യ മാധവനെ ലക്ഷ്യയിലേക്കെത്തിച്ചത്. സിനിമയല്ലാതെ മറ്റെന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് അച്ഛന്റെ വഴി തെരഞ്ഞെടുത്തത്. ഫാഷൻ രംഗത്തെ മാറ്റങ്ങൾ അറിഞ്ഞ് പുതിയ ഡിസൈനുകളിൽ ആകർഷകമായ മാറ്റങ്ങൾ വരുത്തി ലക്ഷ്യയെ ഒരു മൂല്യമുള്ള ബ്രാൻഡാക്കുവാൻ ഒരു വർഷംകൊണ്ടുതന്നെ കാവ്യയ്ക്ക് കഴിഞ്ഞു. വിപുലമായ ശേഖരവും പുത്തൻ ഡിസൈനുകളും ട്രെൻഡുകളും ലക്ഷ്യയെ വ്യത്യസ്തമാക്കുന്നു. വസ്ത്രങ്ങൾ കൂടാതെ ആക്സസറീസിന്റെ ചെറിയ ശേഖരവും ലക്ഷ്യയിലുണ്ട്.
പാർട്ടി വെയറുകളുടെയും വിവാഹ വസ്ത്രങ്ങളുടെയും വിപുലമായ ഡിസൈനുകളാണ് ലക്ഷ്യയിലുള്ളത്. ആയിരം രൂപയ്ക്ക് മുകളിലേക്ക് ഓൺലൈനിൽ ലഭ്യമാകുന്ന ലക്ഷ്യയുടെ ഉൽപന്നങ്ങൾ വിലയേക്കാളേറെ ഗുണമേന്മ ഉറപ്പുനൽകുന്നവയാണ്. കാവ്യയുടെ സ്വന്തം ഡിസൈനുകൾ കൂടാതെ ലക്ഷ്യയിൽ ഫാഷൻ ഡിസൈനറായ ചേട്ടൻ മിഥുന്റേയും ഭാര്യ റിയയുടേയും കൈയ്യൊപ്പുമുണ്ട്.
ആരുടെയും മനം കവരുന്ന ലക്ഷ്യ ഡിസൈനുകൾക്കായി കാവ്യ തന്നെയാണ് പ്രധാന മോഡലാകുന്നത്. ലക്ഷ്യയുടെ ബ്രാൻഡിംഗിലെ പ്രധാന ആകർഷണവും ഇത് തന്നെ. മാത്രമല്ല, ഉത്പന്നങ്ങൾക്ക് ലോകത്തെവിടെയും ഷിപ്പിങ് സൗകര്യവും ലക്ഷ്യ വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെവിടെയും മൂന്നു ദിവസത്തിനുള്ളിലും കൊച്ചിയിൽ അന്നു തന്നെയും ലക്ഷ്യ ഓർഡർ ചെയ്യുന്ന സാധനങ്ങളെത്തിക്കും.

Top