പെണ്‍കുട്ടികുളുടെ ബാത്ത്‌റൂമില്‍ എന്തിന് ക്യാമറ വച്ചു?പാചകക്കാരി എങ്ങനെ അധ്യാപികയായി? മകന്റെ കാമുകിക്ക് എന്തിന് ഭരണം നല്‍കി?ലക്ഷ്മി നായര്‍ തന്നെ പറയുന്നു…

സോഷ്യല്‍ മീഡിയയിലും മറ്റുമായി തുടര്‍ച്ചയായി തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ലക്ഷ്മി നായര്‍ പതറുന്നില്ല. പകരം എല്ലാ വിമര്‍ശനങ്ങള്‍ക്കും ശക്തമായ മറുപടിയുമായി ലക്ഷ്മി നായര്‍ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് ജാതിയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് ലക്ഷ്മി പറയുന്നത്. പാചകക്കാരി എങ്ങനെ അധ്യാപികയായി എന്നതിനും അവര്‍ തന്നെ ഉത്തരം പറയുന്നു. മാത്രമല്ല മകന്റെ കാമുകിയുടെ ഭരണം എന്ന തരത്തിലുള്ള പ്രചരണത്തിനും മറുപടിയുണ്ട്

ലക്ഷ്മി നായരുടെ വാക്കുകളില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ജാതി ചിന്തയില്ല. എന്റെ ഡോക്ടറല്‍ തീസിസ് പോലും മതേതരത്വത്തെ കുറിച്ചായിരുന്നു. (Legal Dimensions of Secularism) അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഗവേണിങ് ബോര്‍ഡിലും എല്ലാ മതക്കാരും ഉണ്ട്. ടെലിവിഷന്‍ അവതാരകയെന്ന നിലയില്‍ കൂടി പ്രവര്‍ത്തിക്കുന്ന എനിക്ക് അങ്ങനെ ചിന്തിക്കാന്‍ പോലും സാധ്യമല്ല

പാചകക്കാരി എങ്ങനെ അധ്യാപികയായി?

പാചകം ഒരു കലയാണ്. അതെന്റെ പാഷന്‍ ആണ്. അവധി ദിവസങ്ങളില്‍ മാത്രമാണ് ഞാന്‍ ഷോയ്ക്ക് വേണ്ടി സമയം കണ്ടെത്തുന്നതെന്നും യാത്ര ചെയ്യുന്നതും. ഹോളി എല്‍ഞ്ചസില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും സെന്റ് തെരേസരസില്‍ പ്രീഡിഗ്രിയും വുമണ്‍സ് കോളേജില്‍ ബിഎയും പൂര്‍ത്തിയാക്കിയാണ് ഞാന്‍ എല്‍എല്‍ബിക്ക് ചേരുന്നത്. എല്‍എല്‍എമ്മിന് മാത്രമല്ല എനിക്ക് റാങ്കുള്ളത്. ബി.എ(ഹിസ്റ്ററി) കേരള യൂണിവേഴ്‌സിറ്റിയുടെ റാങ്ക് ജേതാവായിരുന്നു. ഞാന്‍ 27 വര്‍ഷം പഠിപ്പിച്ച ശേഷമാണ് പ്രിന്‍സിപ്പാളായത്.laksmi-nairs

മകന്റെ കാമുകിയുടെ ഭരണം

വീട്ടുകാരറിഞ്ഞ് ഉറപ്പിച്ച വിവാഹമാണ്. ആ പെണ്‍കുട്ടി ഒരിക്കലും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല. എന്റെ മകനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നു കൊണ്ടുമാത്രം ഈ സ്ഥാപനത്തില്‍ തന്നെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ഇവിടത്തെ മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പൊതു സമൂഹത്തിന്റെ ഇടയില്‍ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യക്തിഹത്യ ചെയ്യുന്നത് കഷ്ടമാണ്. ഇത് ആ കുട്ടിയെ പീഡിപ്പിക്കുന്നതിന് തുല്യമാണ്, കോളേജിന്റെ ഭരണം ആ കുട്ടിയാണ് നടത്തുന്നതെന്നും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് പുറത്ത് പോകണമെങ്കില്‍ ആ കുട്ടിയോട് അനുവാദം വാങ്ങണം എന്നും ഒക്കെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

പെണ്‍കുട്ടികുളുടെ ബാത്ത്‌റൂമില്‍ വരെ ക്യാമറ

എനിക്കെതിരെയുള്ള പ്രധാന ആരോപണം പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന തരത്തില്‍ ക്യാമറ വച്ചിരിക്കുന്നു. എന്നതാണ് വെറും ഒന്നരമാസം ആയിട്ടുള്ള ക്യാമ്പസില്‍ ക്യാമറ സ്ഥാപിച്ചിട്ട് പരീക്ഷാഹാളില്‍ ക്യാമറ നിര്‍ബന്ധമാക്കികൊണ്ട് യൂണിവേഴ്‌സിറ്റി അറിയിച്ചതു കൊണ്ടാണ് ക്യാമറ വെച്ചത്. ക്ലാസ് റൂമുകളിലും കോളേജ് എന്‍ട്രന്‍സിലും ഹോസ്റ്റല്‍ എന്‍ട്രന്‍സിലും ക്യാമറ നിരീക്ഷണം ഉണ്ട്.

ക്യാമ്പസില്‍ കടന്നു കയറി പലരും കൊടി മരം നശിപ്പിക്കുകയും മറ്റും ചെയ്യുക. പതിവായതു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ക്യാമ്പസ്സിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ടത്. മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ് ഹോസ്റ്റലിന്റെ എന്‍ട്രന്‍സ് ഏരിയ, സ്റ്റോര്‍റൂം, കിച്ചണ്‍, ഡൈനിംഗ് റൂം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അടുക്കളയിലെയും സ്റ്റോര്‍റൂമിലെയും മോഷണങ്ങള്‍ ഒഴിവാക്കാനാണ്.

ജയില്‍ പോലെ ഒരു ഹോസ്റ്റല്‍ 

തടവറയ്ക്ക് തുല്യമാണ് ലോ അക്കാദമിയിലെ ഹോസ്റ്റല്‍ എന്നാണ് മറ്റൊരു ആരോപണം. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണെന്നും കുട്ടികളെ പുറത്ത് വിടുന്നില്ലെന്നും ഒക്കെ ആരോപണങ്ങള്‍ നീളുന്നു, ദൂരസ്ഥലങ്ങളില്‍ നിന്നൊക്കെ എത്തി എന്നെ വിശ്വസിച്ചു ഏല്‍പ്പിക്കുന്ന പെണ്‍കുട്ടികളുടെ സുരക്ഷ തീര്‍ച്ചയായും ഞാന്‍ നോക്കേണ്ടതാണ്, ഒരു ലേഡീസ് ഹോസ്റ്റലിനുവേണ്ട ആവശ്യ നിയന്ത്രണങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. അതു പാലിക്കുന്നവര്‍ക്കു മാത്രമേ ഇവിടെ താമസിക്കാന്‍ പറ്റൂ, കോളേജ് ഹോസ്റ്റലില്‍ തന്നെ താമസിക്കണം, എന്നൊരു നിര്‍ബന്ധവും നിബന്ധനയും ഇല്ല എന്നോര്‍ക്കണം .

അവര്‍ക്കു വേണമെങ്കില്‍ പുറത്തുള്ള ഹോസ്റ്റലില്‍ താമസിക്കാമല്ലോ. ആകെ 100 പേര്‍ക്കു മാത്രമേ ഇവിടെ താമസസൗകര്യമുള്ളൂ എന്നതാണ് സത്യം. അതു കൊണ്ടു തന്നെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നവര്‍ക്കാണ് ഈ ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നത്.

വെള്ളി, ഞായര്‍ , തിങ്കള്‍ എന്നീ ദിവസങ്ങളില്‍ മൂന്നു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരുടെ ആരാധനാകേന്ദ്രങ്ങളില്‍ പോകാന്‍ അനുമതിയുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഔട്ടിംഗ് അനുവദിച്ചിരുന്നെങ്കിലും അത് ചിലര്‍ ദുരുപയോഗം ചെയ്തതു കൊണ്ട് അവസാനിപ്പിച്ചു. എന്നാല്‍ ഏത് ആവശ്യത്തിന് വേണമെങ്കിലും ഏത് ദിവസം വേണമെങ്കിലും അവര്‍ക്ക് പോകുന്ന സ്ഥലം എവിടെയാണെന്ന് പറഞ്ഞ് വാര്‍ഡനോടോ എന്നോടോ അനുവാദം വാങ്ങി അവരുടെ രജിസ്റ്റര്‍ ബുക്കില്‍ എഴുതി വച്ചിട്ട് പുറത്തു പോകാന്‍ അനുമതിയുണ്ട്. വീട്ടിലേയ്ക്ക് പോകാന്‍ രാവിലെ ഏഴിനും വൈകുന്നേരം ആറിനും ഇടയിലുള്ള സമയം മാത്രം അനുവദിച്ചത് ചിലര്‍ ദുരുപയോഗം ചെയ്തതു കൊണ്ടാണ്.

ഇവിടെ നിന്നും പുറപ്പെടുമ്പോള്‍ മാതാപിതാക്കളെ വിളിച്ചു പറയുകയും വീട്ടില്‍ എത്തുമ്പോള്‍ അവര്‍ തിരിച്ച് വിളിച്ച് പറയുകയും ചെയ്യുന്നതടക്കമുള്ള അച്ചടക്കം സുരക്ഷയ്ക്കുവേണ്ടി ഒരുക്കിയതാണ്. ആശുപത്രി ആവശ്യങ്ങള്‍ അടക്കമുള്ള ഒരു കാര്യത്തിലും ഇന്നേ വരെ തടസ്സം നിന്നിട്ടില്ല, കുട്ടികള്‍ക്ക് രാത്രി എട്ട് മണി വരെ കോളേജ് ലൈബ്രറി ഉപയോഗിക്കാന്‍ അനുമതിയുണ്ട്. മറ്റ് പല സ്ഥാപനങ്ങളിലും ഇത് ലഭ്യമല്ല, സാധാരണയായി ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വര്‍ഷത്തില്‍ 2 പ്രാവശ്യം നടക്കുന്ന മൂട്ട് കോര്‍ട്ട് കോമ്പറ്റീഷന്റെ ഭാഗമായി പുറത്തു നിന്നു വരുന്ന മത്സരാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും വോളണ്ടിയര്‍മാര്‍ ആയ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ ഭക്ഷണം കൊടുക്കാറുണ്ട്. കുട്ടികള്‍ തന്നെയാണ് അതിന് നേതൃത്വം നല്‍കുന്നത്. ഒമ്പതിനു ശേഷം ആര്‍ക്കും അവിടെ തുടരാന്‍ പറ്റില്ല.

വസ്തുതകള്‍ ഒക്കെ ഇങ്ങനെയാണെന്നിരിക്കെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഞാന്‍ അവരോട് കാണിക്കുന്ന ആഴത്തിലുള്ള കരുതലിനെയാണ് അവര്‍ പീഡനമായി ചിത്രീകരിക്കുന്നത്. അവരുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്നു കൊണ്ട് അവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട്ടുകാര്‍ നല്‍കുന്ന സ്വാതന്ത്ര്യം എത്രയാണോ അത്രയും ഞാനും നല്‍കുന്നുണ്ട്.

ഇതിന്റെ പിന്നിലെല്ലാം എന്നോട് വ്യക്തി വൈരാഗ്യമുള്ള കോളേജിന്റെ പുരോഗതിയില്‍ അസൂയ പൂണ്ട് കോളേജ് തകര്‍ക്കാന്‍ വേണ്ടി സംഘം ചേര്‍ന്ന് ഇവിടെ പഠിച്ചിരുന്ന അപൂര്‍വ്വം ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും കൂട്ടുപിടിച്ച് ഇപ്പോഴും പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകളും മുന്നില്‍ കണ്ടു കൊണ്ടാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നാളിതു വരെ കേട്ടിട്ടില്ലാത്ത ഒരു സമരാവേശമാണ് പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക, കുട്ടികള്‍ക്ക് ഏതെങ്കിലും കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ആപരാതി പറയാനുള്ള പല ഫോറങ്ങളും ഉണ്ട്. പ്രിന്‍സിപ്പല്‍ നിന്ന് തുടങ്ങി, മാനേജ്‌മെന്റ്, യൂണിവേഴ്‌സിറ്റി, വിദ്യാഭ്യാസ വകുപ്പ്, കോടതി മുതലായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇരിക്കെ അതിനൊന്നും മുതിരാതെ പഠിപ്പ് മുടക്കിയുള്ള പ്രക്ഷോഭത്തിന് ഇറങ്ങിയതിന്റെ ചേതോവികാരം മനസ്സിലാകുന്നില്ല.

സമരത്തില്‍ പങ്കെടുക്കാത്ത മറ്റു വിദ്യാര്‍ത്ഥികളുടെ പഠന ഭാവി പോലും അവതാളത്തിലായിരിക്കുകയാണ്. ഒരു വീട്ടിനകത്തെ പ്രശ്‌നങ്ങള്‍ അതിനകത്ത് തന്നെ രമ്യമായി പരിഹരിക്കാതെ നാടു നീളെ വലിച്ചിഴച്ച് സ്വന്തം കോളേജിന്റെയും അവരുടെ സ്വന്തം പ്രിന്‍സിപ്പളിന്റെയും സല്‍പ്പേരു കളങ്കപ്പെടുത്തുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. പ്രിന്‍സിപ്പാളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അധ്യാപകരും മാനേജ്‌മെന്റും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ആയതിനാല്‍ പ്രിന്‍സിപ്പാള്‍ രാജിവയ്ക്കുക എന്ന മുട്ടാപോക്ക് നയം നടക്കില്ല എന്നും ഈ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. രമ്യമായ മറ്റ് പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും തുടങ്ങി കഴിഞ്ഞു

വ്യക്തിപരമായി പറഞ്ഞാല്‍ ജ്യോതികുമാര്‍ പാമക്കാല എന്ന ഒരു സിന്‍ഡിക്കേറ്റ് അംഗം കഴിഞ്ഞ കുറെ കാലങ്ങളായി എന്നോട് കാണിച്ചു കൂട്ടുന്ന പീഡനപരമ്പരയുടെ മറ്റൊരു അധ്യായമാണ്. ഇപ്പോള്‍ നടക്കുന്നത് ഈ വ്യക്തിക്ക് എതിരായി ഞാന്‍ നല്‍കിയ ക്രിമിനല്‍ കേസ് ഇപ്പോഴും പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.

Top