ഒരു സാരിത്തുമ്പിൽ തീരുന്ന ഐ.എ.എസുമായി ശിവശങ്കരൻ എന്ന സീനിയർ ഉദ്യോഗസ്ഥർ; സ്വപ്‌നയ്ക്കു പിന്നാലെ ശിവശങ്കറിനെ ചവിട്ടിത്തേച്ച്് വിവാദ നായിക ലക്ഷ്മി നായരും; ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതിനു ലക്ഷ്മി നായർ ശിവശങ്കരന് പ്രത്യുപകാരം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദം കത്തിനിൽക്കുമ്പോഴാണ് ശിവശങ്കരൻ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രംഗ പ്രവേശം ചെയ്യുന്നത്. പിന്നീട് കേരളം മുഴുവൻ ഇദ്ദേഹത്തിന്റെ യോഗ്യതകൾ ചർച്ച ചെയ്യാൻ തുടങ്ങി. ശിവശങ്കരനും സ്വപ്‌ന സുരേഷും തമ്മിൽ എന്താണ് ബന്ധം. ഇരുവരുടെയും ജീവിത രീതികൾ എന്തൊക്കെ, ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കടമ്പകൾ എവിടെയൊക്കെ തുടങ്ങിയായിരുന്നു ചർച്ചകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, സ്വ്പ്‌ന മാത്രമല്ല ശിവശങ്കരനെ സാരിത്തുമ്പിൽ കെട്ടിവലിച്ചത് എന്നതിനുള്ള കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

സ്വപ്‌നാ നായരും ശിവശങ്കരനും അടക്കമുള്ളവർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിനു സമീപത്തെ, സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക ഗൂഡാലോചന നടന്ന ഫ്‌ളാറ്റ് സി.പി.എമ്മിന്റെ സഹയാത്രികയായ ലക്ഷ്മി നായരുടേതാണ് എന്ന റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. ഈ ഫ്‌ളാറ്റ് ശിവശങ്കരനെ സ്വാധീനിച്ച് ലക്ഷ്മി നായർ തന്നെ സർക്കാർ പദ്ധതിയിലേയ്്ക്കു മാറ്റുകയായിരുന്നു എന്നതിനുള്ള കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കമ്പിൽ തുണി ചുറ്റിവച്ചാൽ സെക്രട്ടറിയേറ്റു പോലും എഴുതി നൽകുമായിരുന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വിവരങ്ങൾ.

സ്വർണക്കടത്തു കേസിൽ നടന്ന ഗൂഢാലോചനയുടെ കേന്ദ്രമെന്നു കരുതുന്നത് ലക്ഷ്്മി നായരുടെ ഉടമസ്ഥതിയിലുള്ള സൽസാർ ഹെതർ ഫ്‌ളാറ്റ് എന്ന സമുച്ചയാണ്. ഈ സമുച്ചയത്തിൽ റീബിൽഡ് കേരള പ്രളയാനന്തര പുനർനിർമാണ പദ്ധതിക്കുവേണ്ടി സർക്കാർ ഓഫീസ് വാടകയ്‌ക്കെടുത്തതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരൻ മുൻ കൈ എടുത്താണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

സിപിഎമ്മുമായി വളരെ അടുപ്പമുള്ള കുടുംബത്തിൽ നിന്നുള്ള ലോ അക്കാഡമി ഉടമയും കൈരളി ടി.വിയിലെ അവതാരകയുമായ ലക്ഷ്മി നായരുടെ ഫ്‌ളാറ്റ് ഓഫീസാക്കാൻ തീരുമാനിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. ഈ വിവാദമൊന്നും വിഷയമാക്കാതെയാണ് സർക്കാർ ഈ ഫ്ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്‌ക്കരിക്കാനായി വൻ തുക ചെലവിട്ടതുമെല്ലാം. ഇതിനെല്ലാം പിന്നിൽ ശിവശങ്കരനാണ് എന്നതാണ് ഉയരുന്ന ആരോപണം.

ലോ അക്കാഡമിയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നൻ റോഡിന്റെ അരികിൽ ഈ കെട്ടിടസമുച്ചയം നിർമിച്ചത്. റീബിൽഡ് കേരളയുടെ കൺസൾട്ടന്റായി കെ.പി.എം.ജി. എന്ന കമ്പനി വന്നതും വലിയ വിവാദമായിരുന്നു.

ചട്ടവിരുദ്ധമായി നിർമിച്ചതെന്ന ആരോപണത്തിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന കെട്ടിടത്തിൽ ഓഫിസ് എടുക്കരുതെന്ന് മുതിർന്ന ചില ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ശിവശങ്കർ ഈ നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണ് കൽപ്പിച്ചത്.

തുടർന്ന് ലക്ഷങ്ങൾ പാട്ടത്തുക നൽകി ഓഫീസിനായി ഫ്‌ളാറ്റ് എടുക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായാണു ലക്ഷ്മി നായർ ഇതേ കെട്ടിടത്തിൽ ശിവശങ്കറിനു താമസിക്കാൻ ഫ്‌ളാറ്റ് നൽകിയതെന്ന സംസാരവും ഇപ്പോൾ ഉയരുന്നുണ്ട്.

സർക്കാരിന്റെ ഈ നടപടിയെ വിമർശിച്ച് വി.എസ്. അച്യുതാനന്ദന്റെ മുൻ പഴ്‌സണൽ സ്റ്റാഫ് അംഗം കെ.എം. ഷാജഹാൻ രംഗത്തെത്തിയിരുന്നു.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി ചാരിറ്റബിൾ സൊെസെറ്റിയായി രൂപീകരിച്ച ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകിയ ഭൂമിയിൽ ചട്ടവിരുദ്ധമായി നിർമിച്ച കെട്ടിടസമുച്ചയത്തിൽ സർക്കാർ ഓഫീസ് ഒരുക്കുന്നതിലായിരുന്നു ഷാജഹാന്റെ വിമർശനം.

ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശമുളള ട്രസ്്റ്റിന്റെ ഭരണകർത്താക്കളിലൊരാളായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ. എൻ.കെ. ജയകുമാർ പ്രവർത്തിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്നും ഷാജഹാൻ പറയുന്നു. എന്തായാലും ശിവശങ്കറിന് ലക്ഷ്മി നായരുമായുള്ള അടുത്ത ബന്ധവും ഇപ്പോൾ ചർച്ചയാവുകയാണ്

Top