തമിഴ്‌നാട്ടിലെ കത്തോലിക്കാ സഭയിലും ഭൂമികുംഭകോണം:1400 കോടിയുടെ അനധികൃതമായ വെട്ടിപ്പ്

ചെന്നൈ:  സീറോ മലബാർ സഭയെ പ്രതികൂട്ടിലാക്കിയ ഭുമി കുംഭകോണത്തിന് പുറകെ   തമിഴ്‌നാട്ടിലും കത്തോലിക്കസഭ അനധികൃതമായി ഭൂമി തിരിമറി നടത്തിയതായി പരാതി. മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയിലെ 105 ഏക്കര്‍ ഭൂമി ചെങ്കല്‍പ്പേട്ട ഭൂമി ചെങ്കൽപ്പേട്ട ബിഷപ് വ്യാജരേഖയുണ്ടാക്കി വിറ്റെന്നാണ് ആരോപണം.

സേവനപ്രവർത്തനങ്ങൾക്കല്ലാതെ കൈമാറ്റം ചെയ്യപ്പെടാൻ  പാടില്ലെന്ന വ്യവസ്ഥകൾ ലംഘിച്ച് ചെങ്കൽപ്പേട്ട്  ബിഷപ് നീതിനാഥനും സംഘവും കഴിഞ്ഞ 15 വർഷത്തിനിടെ സഭയുടെ ഭൂമി വിറ്റെന്നാണ് ആക്ഷേപം. 1400 കോടി രൂപയുടെ ഭൂമികൈമാറ്റമാണ് ഇത്തരത്തിൽ അനധികൃതമായി നടത്തിയത്. സഭയുമായി യാതൊരു ബന്ധവുമില്ലാത്ത ചെട്ടിനാട് ആശുപത്രി,ആദിപരാശക്തി ട്രസ്റ്റ്, എംആർ എംജിഎസ്എഫ് എന്നീ കമ്പനികൾക്കാണ് സഭാ ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ  നല്കിയ ഹര്ജിയില് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെ തുടർനടപടികളുണ്ടായിട്ടില്ല. ഭൂമി കൈമാറ്റം കോടതി കയറിയതോടെ ഫാദർ എ.സിറിൾ  എന്ന അഡ്മിനിസ്ട്രേറ്ററെ ചുമതലകളില്നിന്നൊഴിവാക്കി തലയൂരാനാണ് കത്തോലിക്കാസഭയുടെ ശ്രമം. ഇതേത്തുടർന്ന് പരാതിയുമായി നേരിട്ട് മാർപാപ്പയെ സമീപിക്കാനൊരുങ്ങുകയാണ് വിശ്വാസികൾ .

കേരളത്തിൽ എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി കുംഭകോണത്തിൽ 100 കോടിയുടെ ക്രമക്കേട് ആരോപിച്ച് കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വിശ്വാസ സമൂഹം പ്രതിഷേധത്തിലാണ് .ഇവിടെ ഭുമി കച്ചവടത്തിൽ വൻ ക്രമക്കേടും അഴിമതിയും  ആലഞ്ചേരിക്ക് എതിരെ ഉന്നയിക്കപ്പെട്ടു. കേസ് കോടതിയിൽ എത്തുകയും ആലഞ്ചേരിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കാൻ കോടതി ഉത്തരവിടുകയും അതിൻമേൽ ഡിവിഷൻ ബഞ്ച് സ്റ്റേ വരുകയും അപ്പീൽ സുപ്രീം കോടതിയിൽ എത്തുകയും ചെയ്തു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. അങ്കമാലി സ്വദേശി മാർട്ടിൻ‌ പയ്യപ്പള്ളിൽ ആണു ഹർജി നൽകിയത്. ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ നീക്കി അന്വേഷണം തുടരാൻ ഉത്തരവിടണമമെന്നാണ് ആവശ്യം. അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.mar1

ആലഞ്ചേരി അടക്കം നാലുപേർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. അതേസമയം, ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നതിൽനിന്നു ക്രിസ്തുമതത്തിൽപ്പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്ന ആവശ്യവും ഹർജിക്കാരൻ മുന്നോട്ടു വച്ചിട്ടുണ്ട്.

സീറോ മലബാർ സഭയെ വെട്ടിലാഴ്ത്തിയ ഭൂമി വിവാദത്തില്‍ ഇടപെടില്ലന്ന് സിബിസിഐ. ആരായാലും പാലിക്കേണ്ടത് രാജ്യത്തെ നിയമമാണെന്ന് പ്രസിഡന്റ് കര്‍ദിനാള്‍ ഒാസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞിരുന്നു . ഇത് കാനോന്‍ നിയമത്തിലും വ്യക്തമാക്കുന്നുണ്ട്. സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുതാര്യതയും സാമ്പത്തിക അച്ചടക്കവും പാലിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .സീറോ മലബാർ സഭയിലെ കോടികളുടെ ഭുമി കുംഭകോണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ കേസിൽ ‘തനിക്ക് ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്നും ഭൂമി ഇടപാട് കേസിൽ പോപ്പിന് മാത്രമേ തനിക്ക് മേൽ അധികാരം ഉള്ളൂ എന്നും കർദിനാൾ മാർ ആലഞ്ചേരി കോടതിയിൽ വാദം ഉന്നയിച്ചിരുന്നു.

Top