കൊച്ചി: ഭൂമി കുംഭകോണം സഭയില്‍ പൊട്ടിത്തെറിയായി പരിണമിച്ചിരിക്കുകയാണ്. പൊട്ടിത്തറിയില്‍. വിവാജദവുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന അങ്കമാലി അതിരൂപതാ വൈദീക സമിതി മാറ്റിവച്ചു. ബലപ്രയോഗത്തെത്തുടര്‍ന്നാണ് യോഗം മാറ്റിവച്ചതെന്ന് തെളിയിക്കുന്ന കര്‍ദിനാലിന്‍രെ കത്ത് പുറത്ത്.
മേജര്‍ ആര്‍ച്ചി ബിഷപ്പ് ഹൗസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിളിച്ചുകൂട്ടിയ യോഗമാണ് മാറ്റിവച്ചത്. രൂപയതയിലെ ആകെ 458 വൈദികരുടെ പ്രതിനിധികളായി 57 പേരാണ് വൈദിക സമിതിയില്‍ ഉള്ളത്.
സമിതിയോഗം തുടങ്ങുന്നതിനായി ആലഞ്ചേരി എത്തുന്നത് ചിലര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് തടഞ്ഞതാണ് യോഗം മാറ്റിവയ്ക്കാനുള്ള കാരണം. തുടര്‍ന്നും ചില മെത്രാന്മാര്‍ കര്‍ദിനാളിന്റെ മുറിയില്‍ എത്തി യോഗം നടത്തുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രതിഷേധം ഭയന്ന് ജോര്‍ജ് ആലഞ്ചേരി അതിന് തയ്യാറായില്ല.
തുടര്‍ന്ന് അല്മായരുടെ ഒരു സംഘം തടഞ്ഞതിനാല്‍ ഇന്ന് നടത്താനിരുന്ന വൈദിക സമ്മേളനം മാറ്റിവയ്ക്കുന്നതായി കര്‍ദിനാള്‍ മെത്രാന്മാര്‍ക്ക് എഴുതി നല്‍കുകയായിരുന്നു