കവളപ്പാറയില്‍ സൈന്യമെത്തി..മരണം 65ല്‍ എത്തി.സംസ്ഥാനത്ത് മഴയ്ക്ക് ശമനം.വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് മഴയ്ക്ക് ശമനം.എങ്കിലും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ് .മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് ഇന്നു രാവിലെ ഇവിടെയെത്തിയത്.കാലവര്‍ഷക്കെടുതിയില്‍ മരണം 65ല്‍ എത്തി. ഏറ്റവുമധികം ദുരിതം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇതുവരെ ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.54 പേര്‍ മണ്ണിനടിയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതു മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.രക്ഷാപ്രവര്‍ത്തനത്തിനിടയിലും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തകരുടെ എണ്ണത്തിലും നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാര്യമായ ശമനമുണ്ടായിട്ടുണ്ടെങ്കിലും കണ്ണൂരിലെ വിവിധ മേഖലകളില്‍ മഴ പെയ്യുന്നുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. അതിനിടെ ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചിരുന്ന എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയില്‍ എത്തിയത്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. 63ഓളം ആളുകള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശത്തേക്ക് വെള്ളത്തിന്റെ ഒഴുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് എന്നത് 128 അടിയാണ്.കവളപ്പാറയിലും നിലമ്പൂരിലും ഇന്നും നാളെയുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.

Top