കവളപ്പാറയിലും കോട്ടക്കുന്നിലും രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു; പുത്തുമലയില്‍ ഒരു മൃതദേഹം കണ്ടെടുത്തു

മലപ്പുറം: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കവളപ്പാറ, പുത്തുമല, കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനടയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കോട്ടക്കുന്നില്‍ ഗീതു (22), ധ്രുവന്‍ (2) എന്നീ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേരെയാണ് ഇവിടെ നിന്ന് കാണാതായത്. മറ്റുള്ളവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. സൈന്യവും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

കവളപ്പാറയില്‍ ഏഴു വയസുകാരി അലീനയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചു. ഒമ്പതു പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഏഴു വയസ്സുകാരിയുടെ മൃതദേഹമടക്കം രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കവളപ്പാറയില്‍ കണ്ടെടുത്തത്. ഇവിടെ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു.വയനാട് പുത്തുമലയില്‍ രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ മരണം പത്തായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


പുത്തുമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. എട്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതേസമയം കോട്ടക്കുന്നില്‍നിന്ന് നാലുപേരെയാണ് കാണാതായിട്ടുള്ളത്.ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

ഉരുള്‍പ്പൊട്ടിയ പ്രദേശങ്ങളില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്്.എന്‍.ഡി.ആര്‍.എഫിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട 72 അംഗ സംഘം ജില്ലയിലെത്തിയിട്ടുണ്ട്.സംസ്ഥാനത്ത് കനത്ത മഴയിലും പേമാരിയിലുമായി മരിച്ചവരുടെ എണ്ണം 70 ആയിരിക്കുകയാണ്.

Top