കശ്മീര്‍ പ്രതിഷേധ റാലിയില്‍ ഭീകരന്റെ മുഖം; മുടി നീട്ടി മുഖം മറച്ച ലഷ്‌കര്‍ ഭീകരന്റെ ചിത്രങ്ങള്‍ വൈറല്‍

Abu-Dujana

ശ്രീനഗര്‍: മുദ്രാവാക്യങ്ങള്‍ മുഴക്കി ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ കശ്മീര്‍ പ്രതിഷേധ റാലിയില്‍. ഭീകരന്‍ അബു ദുജാന്റെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ നിരന്നു. മുടി നീട്ടി വളര്‍ത്തി മുഖം മറച്ച നിലയിലായിരുന്നു ദുജാന.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കശ്മീരില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അബു ദുജാന എത്തിയതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധിയാളുകള്‍ ദുജാനയ്ക്ക് ചുറ്റും അണിനിരന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും വിവരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബര്‍ഹാന്‍ വാനിയുടെ പിതാവ് റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. സുരക്ഷ സൈനികരുടെ തോക്കിനിരയായ നിരവധി പേരുടെ മാതാപിതാക്കള്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ജൂലൈ എട്ടിനാണ് ബര്‍ഹാന്‍ വാനി സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 49 പേരാണ് പൊലീസ് സൈനിക വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കശ്മീര്‍ ജനതയ്ക്ക് നേരെ നടന്ന സൈനിക നടപടിക്കെതിരെ പാക്കിസ്ഥാനും രംഗത്തെത്തിയിരുന്നു.

Top