ലതികാ സുഭാഷ് എൻ.സി.പി.യിലേക്ക്…! ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം; എൻ.സി.പി കോൺഗ്രസ് സ്വഭാവുമുള്ള പാർട്ടിയാണെന്നും ലതിക

സ്വന്തം ലേഖകൻ

കോട്ടയം: മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് എൻസിപിയിൽ ചേരും.പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൻസിപി നേതൃത്വവുമായി ചർച്ച നടത്തിയതായി ലതികാ സുഭാഷ് വ്യക്തമനാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻസിപി കോൺഗ്രസ് സ്വഭാവമുള്ള പാർട്ടിയാണെന്നും പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ലതികാ പറഞ്ഞു. പി.സി ചാക്കോയെ പോലെയുള്ള ഒരു മുതിർന്ന നേതാവ് പാർട്ടിയുടെ തലപ്പത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ കുട്ടിക്കാലം മുതലേ അറിയാമെന്നും ലതികാ പറയുന്നു. എൻ.സി.പി.യിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും ലതിക പറഞ്ഞു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സ്ഥാനാർത്ഥികളിൽ ഒരാൾ ലതിക സുഭാഷ് ആയിരുന്നു. സീറ്റ് നിഷേധവും തുടർന്നുള്ള തലമുണ്ഡനവും, കോൺഗ്രസ്സിൽ നിന്നുള്ള രാജിയും, സ്വതന്ത്ര്യ സ്ഥാനാർത്ഥിത്വവും എല്ലാം കൊണ്ടും അവർ ശ്രദ്ധനേടിയിരുന്നു.

കോൺഗ്രസ് പാർട്ടിയോട് അസംതൃപ്തി വരാൻ കാരണം തന്റെ നിലപാടുകളാണ്. പ്രത്യേകിച്ച് സ്ത്രീകളോടുള്ള പാർട്ടിയുടെ അവഗണനയുടെ കാര്യത്തിൽ.

ഇനി അത്തരം അവഗണനകൾ സ്ത്രീയെന്ന നിലയിൽ ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണ് ഞാൻ ഓരോ ചുവടും മുന്നോട്ട് വെക്കുന്നതെന്നും അവർ പറയുന്നു.

കോൺഗ്രസ്സിൽ നേതൃമാറ്റം ഉണ്ടായത് നല്ല കാര്യമാണെന്നും. പക്ഷേ വി എം സുധീരന് കെപിസിസി അധ്യക്ഷ പദവി രാജിവെച്ച് ഒഴിഞ്ഞ് പോകേണ്ടി വന്ന സാഹചര്യം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് ഇനിയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.

Top