പീഡനാരോപണത്തിൽ പരാതിക്കാരിയുടെ പേരെവിടെ?നാഥനില്ലാത്തതിന് മറുപടിയില്ല!രൂക്ഷമായി പ്രതികരിച്ച് മന്ത്രി ബാലൻ

പാലക്കാട് :പി.കെ ശശിക്കെതിരെ പെണ്‍കുട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയതായി അറിയില്ലെന്ന് എ.കെ ബാലന്‍.പീഡനാരോപണത്തിൽ പരാതിക്കാരിയുടെ പേരെവിടെ എന്ന് ചോദിച്ച് ബാലൻ ഷുഭിതനായി .പരാതിയെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ബാലന്‍, മാധ്യമപ്രവര്‍ത്തകര്‍ പരാതി കാണിച്ചപ്പോഴാണ് ഇതിലെവിടെ പരാതിക്കാരിയുടെ പേരെന്നു ചോദിച്ച് ക്ഷുഭിതനായത് .അന്തിമറിപ്പോർട്ട് പാർട്ടിയ്ക്ക് ഉടൻ നൽകുമെന്ന് എ.കെ.ബാലൻ പറഞ്ഞു. സാധാരണ എല്ലാ അന്വേഷണകമ്മീഷനുകളും രണ്ടര മാസത്തോളമെടുത്താണ് റിപ്പോർട്ട് നൽകാരെന്നും എ.കെ.ബാലൻ പറഞ്ഞു.

പരാതിയുടെ പകർപ്പുണ്ടെന്ന് മാധ്യമപ്രവർത്തകർ എ.കെ.ബാലനോട് പറഞ്ഞപ്പോൾ അദ്ദേഹം ക്ഷുഭിതനായി. ‘എവിടെ? പരാതിയെവിടെ?’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. പരാതിയുടെ പകർപ്പ് കാണിച്ചപ്പോൾ ‘ഇതിൽ പരാതിക്കാരിയുടെ പേരെവിടെ’ എന്നായി മറുചോദ്യം.മേല്‍വിലാസമില്ലാത്ത പരാതിക്കു മറുപടിയില്ല. ആര് ആര്‍ക്കയച്ച പരാതിയാണിത്?

യഥാര്‍ഥ പരാതി കാണിച്ചാല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഇരയുടെ പേര് വെളിപ്പെടുത്തരുടെന്ന നിര്‍ദേശം പാലിക്കപ്പെടുമ്പോഴാണ് ഈതേ കാര്യം ആവര്‍ത്തിച്ച് ചോദിച്ച് മന്ത്രി ക്ഷുഭിതനായത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വൈകിയെന്ന വാദവും അദ്ദേഹം തള്ളി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു മന്ത്രി പറഞ്ഞു.

ലൈംഗികപീഡനപരാതിയിൽ പരാതിക്കാരിയുടെ പേര് എങ്ങനെ എഴുതുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ ബാലൻ തയ്യാറായില്ല. പകരം, മേൽവിലാസമില്ലാത്ത പരാതിയ്ക്ക് മറുപടി നൽകാനില്ലെന്നായിരുന്നു പ്രതികരണം. യഥാർഥ പരാതിയും കൊണ്ടുവന്നാൽ പ്രതികരിക്കുമെന്നും ബാലൻ പറഞ്ഞു. പി.കെ.ശശിയ്ക്കെതിരായ ലൈംഗികപീഡനപരാതിയിൽ അന്വേഷണം പൂർത്തിയായെന്ന് സിപിഎം കേന്ദ്രനേതൃത്വം വെളിപ്പെടുത്തി . അന്വേഷണറിപ്പോർട്ട് ഉടൻ സമർപ്പിയ്ക്കും. അടുത്ത സംസ്ഥാനസമിതി റിപ്പോർട്ട് പരിഗണിക്കും. പുതിയ പരാതി ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രനേതാക്കൾ വ്യക്തമാക്കി.

 

Top