തിരുവനന്തപുരം:പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ പോരാട്ടത്തിൽ സി.പി.എമ്മും ഇടതുപക്ഷവും വൻ മാർജിനിൽ ഭൂരിപക്ഷ സീറ്റുകളും വിജയിക്കും കേരളം ചുവന്നു തന്നെ നില്കും .കുതികാൽ വീട്ടിലും ഗ്രൂപ്പ് രാഷ്ട്രീയത്തിലും സോളാർ -അഴിമതി രാഷ്ട്രീയത്തിലും കേരളത്തിലെ കോൺഗ്രസ് തകർന്നടിയും. സ്ത്രീപീഡനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ തന്നെ കേരളത്തിലെ കോൺഗ്രസ് നേതൃസ്ഥാനത്തും ഇപ്പോഴും നിലനിക്കുന്നതു അവരിൽ തന്നെ പലരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും 2016 ലെ ഇലക്ഷൻ പോലെ ഇടതുപക്ഷത്തിന് മുൻതൂക്കം കൊടുക്കും എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ .കോൺഗ്രസിലെ അഴിമതിക്കാരും സ്ത്രീവിരുദ്ധരും മുൻതൂക്കം നേടുന്നത് പ്രബുദ്ധമായ കേരളത്തിലെ ജന തിരിച്ചറിയുന്നു എന്നും അവ യു.ഡി.എഫിന് കനത്ത പരാജയം നൽകുമെന്നും ആണ് രാഷ്ട്രീയ വിലയിരുത്തൽ .
അതേസമയം എൽ.ഡി.എഫ് 13 ലധികം സീറ്റ് നേടുമെന്ന് സി.പി.എമ്മിെൻറ പ്രാഥമിക വിലയിരുത്തൽ കൂടി പുറത്ത് വന്നു . പ്രചാരണം ഒരു വട്ടം കഴിഞ്ഞപ്പോഴാണിത്. വടകര ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസ്-ലീഗ്-ബി.ജെ.പി (കോ-ലീ-ബി) സഖ്യ സാധ്യതയുണ്ടെന്നും ബുധനാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തി. 2014 ൽ ലഭിച്ച എട്ട് സീറ്റുകളിലും മറ്റ് അഞ്ചിടത്തും ഉറപ്പായി ജയിക്കും. കഴിഞ്ഞതവണ നോട്ടക്കുറവും സംഘടനാ പാളിച്ചയും കാരണം കൈവിട്ട കൊല്ലം, മാവേലിക്കര, ആലപ്പുഴ, വടകര, കോഴിക്കോട് തിരിച്ചുപിടിക്കും. തിരിച്ചുപിടിക്കുന്നതിൽ തിരുവനന്തപുരം ഉൾപ്പെടുത്തിയിട്ടില്ല.
തൃശൂരിലും ചാലക്കുടിയിലും ഭൂരിപക്ഷം വർധിക്കും. കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ കോ-ലീ-ബി സഖ്യത്തിന് സാധ്യതയുണ്ട്. ഇവിടങ്ങളിൽ കോൺഗ്രസിന് അനുകൂലമായി ബി.ജെ.പി ദുർബല സ്ഥാനാർഥികളെ നിർത്തുമെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് കെ.വി. തോമസിനെ മാറ്റിയതോടെ യു.ഡി.എഫിനു മുൻതൂക്കം നഷ്ടപ്പെട്ടു. അതാണ് ബി.ജെ.പി സഹായം തേടാൻ പ്രേരിപ്പിക്കുന്നത്. അഞ്ച് സീറ്റുകളിലെ സഹായത്തിന് പകരം പത്തനംതിട്ടയിൽ ബി.ജെ.പിക്ക് വിജയിക്കാൻ അനുകൂല അന്തരീക്ഷം കോൺഗ്രസ് ഒരുക്കും.
വടകരയിൽ പി. ജയരാജനെ നേരിടാൻ ശേഷിയുള്ളയാളാണ് കെ. മുരളീധരനെന്ന് തോന്നിപ്പിക്കുന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. ആർ.എം.പി പിന്തുണ കൊടുത്താലും യു.ഡി.എഫിന് സഹായകരമാവില്ല. സി.പി.എമ്മിന് രാഷ്ട്രീയ വോട്ടിനു പുറമേ ആർ.എം.പിയുടെ അവസരവാദത്തിനെതിരായ വോട്ടുകളും ലഭിക്കും. കോ-ലീ-ബി സഖ്യം ഉണ്ടായാലും വടകരയിൽ യു.ഡി.എഫ് വിജയിക്കില്ലെന്നും സി.പി.എം വിലയിരുത്തി.
അതേസമയം തിരുവന്തപുരത്തും പത്തനതിട്ടയിലും ബിജെപി വിജയിക്കുമെന്ന് എൻഡിഎ സർവേകൾ വ്യക്തമാക്കുന്നു .കെ.മുരളീധരൻ തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് മാറിയത് ബിജെപിക്കും കുമ്മനത്തിനും വിജയം നൂറുശതമാനമാക്കിയിരിക്കയാണ് .പത്തനതിട്ടയിൽ സുരേന്ദ്രനും വിജയം വരിക്കും എന്നാണ് വിലയിരുത്തൽ .നിലവിൽ വയനാടും എറണാകുളവും ലീഗിന്റെ മണ്ഡലങ്ങളായ മലപ്പുറവും പൊന്നാനിയും മാത്രമാണ് യുഡിഎഫ് വ്യജയിക്കാൻ സാധ്യത.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/