സീറ്റുകളില്‍ ഏകദേശ ധാരണയാക്കി സിപിഎം മുന്നേറ്റം; കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍

തുടര്‍ഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന് ആത്മവിശ്വാസമേകി സീറ്റുകളില്‍ ധാരണ. പാലാ സീറ്റാണ് ഇടത്പക്ഷത്തിന് മുന്നില്‍ കീറാമുട്ടിയായിരുന്നത്. അത് ജോസ് കെ മാണിക്ക് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. മാണിയുടെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ സീറ്റ് സിപിഐക്ക് നല്‍കിയുള്ള ഫോര്‍മുല സിപിഐയും അംഗകരിച്ചേക്കും.

പാലാ സീറ്റില്‍ എന്‍സിപിയുടെ നിലപാടാണ് ഇനി അറിയാനുള്ളത്. പാലാ സീറ്റ് നഷ്ടപ്പെടുമെന്ന് ആരാണ് പറഞ്ഞതെന്നും ഇപ്പോഴത്തെ ചര്‍ച്ച അനവസരത്തിലാണ്. ശശീന്ദ്രന്‍ അറിയിച്ചു. യു.ഡി.എഫിലേക്ക് പോയാല്‍ നിലവിലെ സീറ്റുകള്‍ വിജയിക്കുമോ എന്ന് സംശയമുണ്ട്. ഇടത് മുന്നണിയെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ അതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം. എന്നാല്‍ പാലാ സീറ്റിനോട് പ്രത്യേകിച്ച് മമതയില്ലാത്ത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പക്ഷത്തിനും ഇതില്‍ കടുത്ത എതിര്‍പ്പാണ്. നിലവില്‍ എല്‍.ഡി.എഫില്‍ ലഭിച്ച നാല് സീറ്റുകള്‍ യു.ഡി.എഫില്‍ ലഭിക്കുമോ. ഇനി ലഭിച്ചാല്‍ ശശീന്ദ്രന്‍ വിജയിച്ച ഏലത്തൂര്‍ ഉള്‍പ്പടെ സീറ്റുകളില്‍ വിജയിക്കാനാകുമോ എന്നതിലും ഈ വിഭാഗത്തിന് ആശങ്കയുണ്ട്.

ജോസ് കെ മാണി മുന്നണിവിട്ട് പോയപ്പോള്‍ എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസും ശ്രമിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇതിനായി സജീവ ചര്‍ച്ചയും നടത്തിയിരുന്നു. ഡിസംബര്‍ 25ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററും മാണി സി.കാപ്പനും തമ്മില്‍ ഇതേകുറിച്ച് ചര്‍ച്ച ചെയ്തതായാണ് വിവരം.

എന്നാല്‍ മുന്നണി വിടുമ്പോള്‍ ഗുണമുണ്ടാകുക മാണി സി കാപ്പന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക ജില്ലാ ഘടകങ്ങളും മാണി സി കാപ്പന്റെ തീരുമാനത്തെ എതിര്‍ക്കുന്നതായാണ് അറിയുന്നത്. എന്നാല്‍ മുന്നണി മാറ്റത്തെ കുറിച്ച് ഒരു ആലോചനയുമുണ്ടായിട്ടില്ലെന്നാണ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഇപ്പോഴും അറിയിച്ചത്.

Top