കേരളത്തിലെ ഈ ഇടതു വിജയം ആദ്യം പറഞ്ഞത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്. കേരളത്തിൽ ശക്തമായ ഇടതുപക്ഷ തരംഗം ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്തതും ഞങ്ങൾ തന്നെ.കേരളം ഇടതുപക്ഷം തൂത്തുവാരുമ്പോൾ ഓൺലൈൻ മാധ്യമ രംഗത്ത് വിശ്വാസ്യതയുടെ വിജയകിരീടം ചുടുന്നത് ഡെയിലി ഇന്ത്യൻ ഹെറാൾഡ് തന്നെ.
നാല്പത്തി ആറായിരത്തിൽ അധികം പേർ ഷേർ ചെയ്ത സർവ്വേ ഫലമാണ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ ഫോക്കസ് കേരള – 2021 എന്ന തിരഞ്ഞെടുപ്പ് സർവ്വേ. ഞങ്ങളുടെ ആ സർവ്വേ ഫലത്തിന് ഏകദേശം ഒപ്പം തന്നെ എത്തി നിൽക്കുന്ന ഈ തിരഞ്ഞെടുപ്പ് ഫലം സത്യസന്ധമായ സർവ്വേയുടെ പര്യവസാനമാണ്. തിരഞ്ഞെടുപ്പിന് രണ്ട് നാൾ ബാക്കി നിൽക്കുന്ന വേളയിൽ അതിനു മുൻപ് പ്രസിദ്ധീകരിച്ച ജില്ല തിരിച്ചുള്ള സർവ്വേകളെ ക്രോഡീകരിച്ചു കൊണ്ട് അവസാന സർവ്വേയും ഞങ്ങൾ പുറത്തുവിട്ടു.
രാഷ്ട്രീയ കേരളത്തിലെ ചെറുതും വലുതമായ എല്ലാ ചലനങ്ങളേയും സംഭവ വികാസങ്ങളെയും ആഴത്തിൽ വിലയിരുത്തിയും കേരളത്തിലെ 14 ജില്ലകളും താണ്ടി 140 നിയോജക മണ്ഡലത്തിന്റെയും രാഷ്ട്രീയ, സാമുദായിക, പ്രാദേശിക, ഭൂമി ശാസ്ത്ര പ്രത്യേകതകളെ മുഴുവൻ വിശകലനം ചെയ്തും എല്ല തലത്തിലും നിന്ന് ജനാഭിപ്രായം ശേഖരിച്ചു കൊണ്ട് ഡെയ്ലി ഇന്ത്യൻ ഹെറാൾഡിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ വിചിന്തകനുമായ ശ്രീ ജിതേഷ് ഏവി വളരെ ആധികാരികമായി തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ സമർപ്പിച്ചത്.
നീണ്ട കാലത്തെ പ്രയത്നം ഒരോ ജില്ലകൾ താണ്ടി കഴിയുമ്പോഴും അതാതു സമയം കൃത്യമായ റിപ്പോർട്ടുകൾ ആക്കി പ്രേക്ഷകരിൽ എത്തിച്ചത് 17ഭാഗങ്ങളാക്കി മാറ്റിയായിരുന്നു. ആ സർവ്വേ റിപ്പോർട്ടിന് അകത്ത് പറയുന്ന കാര്യങ്ങൾ ഒരോന്നും അക്കമിട്ട് നിരത്തി ശരിവെക്കുന്നു കേരളത്തിന്റെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. കാസർഗോഡ് ഇടതുപക്ഷത്തിന് ഉറപ്പായും മൂന്ന് സീറ്റ് എന്നു പറഞ്ഞതു വളരെ ശരിയായിരുന്നു. കണ്ണൂരിൽ യുഡിഎഫ് രണ്ട് സീറ്റിൽ ഒതുങ്ങു എന്നതും ഒരു പക്ഷെ അത് ഒന്നിൽ ഒതുങ്ങാനും സാദ്ധ്യതയുണ്ട് എന്നു പറഞ്ഞതിനും സമാനമായിരുന്നു അവസാന നിമിഷം വരെയുള്ള പേരാവൂരിലെ ലീഡ് നില മാറി മാറി വന്ന കാര്യങ്ങൾ.
കോഴിക്കോട് ജില്ലയിൽ പതിമൂന്ന് മണ്ഡലങ്ങളിൽ പതിനൊന്നിടത്തും ഇടതു വിജയം ഉറപ്പുപറഞ്ഞപ്പോൾ അതു തന്നെ സംഭവിച്ചു. പാലക്കാട് യൂഡിഎഫ് രണ്ട് സീറ്റിൽ ഒതുങ്ങുമെന്നതും കൃത്യമായി തന്നെ ഫോക്കസ് കേരള-2021 പറഞ്ഞിട്ടുണ്ട്. തൃത്താലയിൽ വിടി ബലറാം തോല്ക്കും എന്നതുപോലെ തന്നെ ഷാഫി പറമ്പിൽ പാലക്കാട് വിയർക്കും എന്നും ജില്ലയിൽ നിന്ന് പാലക്കാടും മണ്ണാർക്കാടും മാത്രമാണ് യുഡിഎഫ് ന് നേടാനാകുക എന്നതും നേരത്തെ തന്നെ റിപ്പോർട്ട് ചെയ്ത കാര്യമാണ്.
തൃശ്ശൂർ ജില്ലയിൽ അനിൽ അക്കരയുടെ പരാജയം വളരെ വ്യക്തമായി തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ലയിൽ നാല് സീറ്റ് എൽഡിഎഫും തൊടുപുഴ യുഡിഫും നേടും എന്നു പറഞ്ഞിടത്തു തന്നെയാ അന്തിമ ഫലവും എത്തി നിൽക്കുന്നത്. പത്തനംതിട്ടയിൽ അഞ്ചു മണ്ഡലങ്ങളിലും ഇടതുമുന്നണി എന്നു പ്രവചിച്ചത് അർത്ഥപൂർണമായിരിക്കുന്നു.
തിരുവനന്തപുരത്ത് വി എസ്സ് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥും പരാജയപ്പെടും എന്നത് ഫോക്കസ് കേരള-2021 എടുത്തു പറഞ്ഞ മറ്റൊരു വസ്തുതയാണ്.
തൃപ്പൂണിത്തുറയിൽ സ്വരാജിന്റെ പരാജയവും കുണ്ടറയിൽ മേഴ്സികുട്ടി അമ്മയുടെ പരാജയവും കല്പറ്റയിൽ ശ്രേയാംസ് കുമാറിന്റെ പരാജയവും പാലയിൽ ജോസ് കെ മാണിയുടെ പരാജയവുമാണ് ഫോക്കസ് കേരള പറഞ്ഞ 103 എന്ന മാന്ത്രിക സംഖ്യയിൽ എത്തുവാൻ തടസമായി നിന്നത്. ഓൺലൈൻ പത്രമാധ്യമത്തിനെ സംബന്ധിച്ചിടത്തോളം പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് നടത്തുന്ന ഇത്തരം സർവ്വേകൾ ഏറെ ശ്രമകരമാണ്. ആ ദൗത്യം എറ്റെടുത്ത് വിശ്വാസപൂർവം വിജയിപ്പിക്കാൻ ഡെയ്ലി ഇന്ത്യൻ ഹെറാൾഡിന് സാധിച്ചു.