ന്യുഡൽഹി: അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ പഞ്ചാബിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ . അമരീന്ദർ സിംഗിന്റെ ഭാവി രാഷ്ട്രീയ നിലപാടുകൾ കോൺഗ്രസിന് നിർണായകമാണ്.എന്നാൽ പുതിയ മുഖ്യമന്ത്രി ആരാവണമെന്നതിൽ തിരക്കിട്ട ചർച്ചകളാണ് പഞ്ചാബിൽ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകർ എം എൽ എമാരോട് സംസാരിക്കും. അതേസമയം, ഇന്ന് ഉച്ചയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
പഞ്ചാബിന് പിന്നാലെ ചത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന് സൂചന. ചത്തീസ്ഗഢ് മുഖ്യമന്ത്രി പദം സംബന്ധിച്ച് തര്‍ക്കം കുറച്ചുമാസങ്ങളായി നിലനില്‍ക്കുന്നതിനിടെയാണ് സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യം ഉയരുന്നത്. മുഖ്യമന്ത്രി ഭൂപേഷ് സിങ് ഭാഗേല്‍ നേരത്തെ പല തവണ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭൂപേഷ് സിങ് ഭാഗേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
ചത്തീസ്ഗഢില്‍ ഭൂപേഷ് ഭാഗേലും ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയും രണ്ടരവര്‍ഷം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ. ഇതുപ്രകാരം ഇക്കഴിഞ്ഞ ജൂണില്‍ ഭാഗേല്‍ മുഖ്യമന്ത്രിയായി രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിസിന്ധിയിലായത്. തുടര്‍ന്ന് ഭാഗേലുമായും ടിഎസ് സിങ് ഡിയോയുമായും ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ചുമതലയുള്ള ആര്‍എല്‍ പുനിയ നേതൃമാറ്റം ഇല്ലെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. ഓഗസ്റ്റില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച പാര്‍ട്ടി എംല്‍എമാരോടും നേതൃമാറ്റമില്ലെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഭാഗേലും ചൂണ്ടിക്കാണിക്കുന്നത് ആര്‍എല്‍ പുനിയ നടത്തിയ സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്ന പ്രസ്താവന തന്നെയാണ്. പഞ്ചാബിന് വിപരീതമായി ഭാഗേലിന് എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ ചത്തീസ്ഗഢിലുണ്ടെന്നതാണ് പ്രത്യേകത.
അതേസമയം ധാരണ പ്രകാരം സിങ് ഡിയോക്ക് വഴിയൊരുക്കാന്‍ നേരത്തെ സ്ഥാനം ഒഴിയാന്‍ ഭാഗേല്‍ തയ്യാറാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പാര്‍ട്ടി ഹൈക്കമാന്റ് നേരിട്ട് എടുക്കുമെന്ന് ഭാഗേലിനെ അറിയിക്കുകയായിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുക്കാന്‍ ഹൈക്കമാന്റിനായിട്ടില്ല. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോഗ്യ പ്രശ്‌നം നേരിടുന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച് മുതിർന്ന നേതാവ് അംബിക സോണി രംഗത്ത് വന്നു.ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്തിന് താൽപര്യമില്ലെന്ന് അറിയിച്ചത്.പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്.