രാഹുൽ പാർട്ടിയുമായി കലഹത്തിൽ ? രാജ്യം പ്രതിഷേധത്തിൽ കത്തുമ്പോൾ രാഹുല്‍ ഗാന്ധി വിദേശത്ത്!!

ദില്ലി:കോൺഗ്രസ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വെച്ച രാഹുൽ പാർട്ടിയുമായി കലഹത്തിൽ തന്നെ എന്ന് റിപ്പോർട്ടുകൾ . പൗരത്വ നിയമത്തിനെതിരെ രാജ്യം മൊത്തം പ്രതിഷേധം കത്തിനിൽക്കുമ്പോൾ പ്രതിപക്ഷത്തെ ഒന്നിച്ച് നിർത്തേണ്ട രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയി എന്നാണു രസകരമായ റിപ്പോർട്ട് . ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലാണ് അദ്ദേഹം. ഔദ്യോഗിക സന്ദര്‍ശനത്തില്‍ ദക്ഷിണ കൊറിയയില്‍ ആണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് പോയത്. പാര്‍ലമെന്ററി സമിതിയുടെ ഭാഗമായിട്ടാണ് യാത്രയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.എന്നാണ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെടുത്തുക എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയത്. പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രതിഷേധത്തില്‍ പങ്കാളികളായി.


കഴിഞ്ഞദിവസം ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സഹോദരി പ്രിയങ്ക ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ അഭാവത്തിലാണ് പ്രിയങ്ക സമരത്തിന് മുന്‍കൈയ്യെടുത്തത്. ദില്ലിയില്‍ ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ഞായറാഴ്ച രാത്രി പോലീസ് അതിക്രമവും വ്യാപക സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടും രാഹുല്‍ ഗാന്ധി എത്താതിരുന്നത് ചര്‍ച്ചയായിരുന്നു.ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസമിലും ത്രിപുരയിലും ബംഗാളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം പ്രതിഷേധം കത്തുന്ന വേളയിലാണ് രാഹുല്‍ ഗാന്ധി എവിടെ എന്ന ചോദ്യം ഉയര്‍ന്നത്.ഞായറാഴ്ച രാത്രി ജാമിയയിലെയും അലിഗഡിലെയും വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പോലീസ് അതിക്രമം നടന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധ രംഗത്ത് ഇറങ്ങിയിരിക്കെയാണ് രാഹുലിനെ ജനം തിരക്കിയത്.പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിലും രാഹുലിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന് കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചത്. രാഹുല്‍ വിദേശത്തേക്ക് പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ രാഹുലിന്റെ അടുത്ത വ്യക്തിയായിരുന്ന പങ്കജ് ശങ്കര്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

Top