തമിഴിന്റെ ഭാഗ്യനായിക ഇനി ധനൂഷിനൊപ്പം

വിദ്യാ ബാലന്‍ ധനുഷിന്റെ നായികയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിദ്യാ ബാലനല്ല ലക്ഷ്‍മി മേനോനാണ് ധനുഷിന്റെ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ധനുഷിനെ നായകനാക്കി സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയായി വിദ്യാ ബാലനെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ ഡേറ്റ് ഇല്ലാത്തതിനാല്‍ വിദ്യാ ബാലന്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. വിദ്യാ ബാലനു പകരം ലക്ഷ്‍മി മേനോനായിരിക്കും ആ വേഷം ചെയ്യുന്നത്. ചിത്രത്തില്‍ ധനുഷ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Top