വഴക്ക് പറയുമ്പോള്‍ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസിലായി; കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച പന്ത്രണ്ടുകാരി ക്ലാസ് ടീച്ചര്‍ക്ക് എഴുതിയ കത്ത് വൈറല്‍

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച പന്ത്രണ്ടുകാരി ലിബ്ന ക്ലാസ് ടീച്ചര്‍ക്ക് എഴുതിയ കത്ത് വൈറല്‍. ക്ലാസ് ടീച്ചര്‍ ബിന്ദുവിനാണ് ലിബ്ന കത്തെഴുതിയത്. കഴിഞ്ഞ മാസം രണ്ടാഴ്ച ബിന്ദു ടീച്ചര്‍ ലീവ് ആയിരുന്നു. ആ സമയത്ത് ലിബ്നയും കൂട്ടുകാരികളും ചേര്‍ന്ന് ടീച്ചര്‍ക്ക് ഒരു കത്തയച്ചു. ലിബ്നയായിരുന്നു അതെഴുതിയത്. അവളുടെ സ്നേഹവും നിഷ്‌കളങ്കതയുമെല്ലാം ആ കത്തില്‍ ഉണ്ടായിരുന്നു.

പ്രിയപ്പെട്ട ടീച്ചര്‍…. ടീച്ചര്‍ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ട ടീച്ചര്‍ ആണ്. വഴക്ക് പറയുമ്പോള്‍ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസിലായി. ടീച്ചറെ ഞങ്ങള്‍ ഒത്തിരി മിസ് ചെയ്യും. ഞങ്ങളെ വേര്‍തിരിവില്ലാതെ സ്നേഹിച്ച ടീച്ചറെ ഞങ്ങളും ഒത്തിരി സ്നേഹിക്കും. പ്രാര്‍ത്ഥനയില്‍ ടീച്ചറെ ഓര്‍ക്കും. ഒരിക്കലും മറക്കാത്ത മികച്ച നല്ല അധ്യാപികയായി…. ഇതായിരുന്നു ലിബ്ന ടീച്ചര്‍ക്ക് എഴുതിയ കത്ത്. മലയാറ്റൂര്‍ നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ലിബ്‌ന. സ്ഫോടനത്തില്‍ ഗുരുതര പൊള്ളലേറ്റ ലിബ്ന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ അര്‍ധരാത്രിയോടെയാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top