
മരണ ശേഷവും ജീവിതം തുടരുമെന്നത് സത്യം..ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്ത് !..മരണശേഷം അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസമായിട്ടാണ് ചില ശാസ്ത്രജ്ഞരെങ്കിലും കണ്ടിരുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യം തന്നെയാണെന്നാണ് യൂനിവേഴ്സിറ്റി ഓഫ് സൗത്താപ്റ്റണിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
2,000ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. ഹൃദയം ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിലച്ച് 30 സെക്കന്‍റുകള്‍ക്കുള്ളില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലക്കുമെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ മരണത്തിന് ശേഷം 3 മിനിറ്റുകള്‍ വരെ ബോധം നിലനില്‍ക്കുമെന്നാണ് സൗത്താപ്റ്റണ്‍ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ .
പലരും കരുതുന്നതുപോലെ മരണം ഒരു പ്രത്യേക നിമിഷത്തില്‍ നടക്കുന്ന കാര്യമല്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ സാം പെര്‍നിയ പറയുന്നത്. തിരികെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റുന്ന സാഹചര്യം മരണത്തിനുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഗുരുതരമായ രോഗം, അപകടങ്ങള്‍ തുടങ്ങിയവ കാരണം തലച്ചോര്‍,ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലക്കുന്ന അവസ്ഥയാണ് മരണമെന്നും ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചാല്‍ അതിനെ ഹൃദയാഘാതം എന്നും പരാജയപ്പെട്ടാല്‍ മരണം എന്നും വിശേഷിപ്പിക്കപ്പെടുമെന്നാണ് ഡോ പെര്‍നിയ പറയുന്നത്.
ഓസ്ട്രിയ, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില് നിന്നും ഹൃദയാഘാതത്തെ അതിജീവിച്ച 2060ലധിക പേരെയാണ് പഠനത്തിന്‍റെ ഭാഗമായി ശാസ്ത്രജ്ഞര്‍ വിസ്തരിച്ചത്. ഇതില്‍ 40 ശതമാനം പേരും വൈദ്യശാസ്ത്രം മരിച്ചുവെന്ന് വിധിയെഴുതിയതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നവരാണ്. ഡോക്റ്റര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയതിനു ശേഷവും പ്രത്യേക തരത്തിലുള്ള ബോധാവസ്ഥ തങ്ങള്‍ അനുഭവിച്ചുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇവരില്‍ മരണം നടന്ന ഉടനെ തന്നെ ബോധവ്യാപാരങ്ങള്‍ നടന്നിരുന്നുവെന്നു ജീവിതത്തിലേക്ക് തിരികെയെത്തിയതിനു ശേഷം തലച്ചോറിന് പറ്റിയ ക്ഷതത്താലോ, മരുന്നുകളുടെ പാര്‍ശ്വഫലത്താലോ ഇവ ഓര്‍മിച്ചെടുക്കാന്‍ പറ്റാത്തതു മാത്രമാണെന്നു സാരം. ഹൃദയം നിലക്കുന്നതിന്‍റെ തൊട്ടുമുമ്പോ അല്ലെങ്കില്‍ പുനപ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമോയുള്ള. മിഥ്യഭ്രമങ്ങളായാണ് ‘മരണാനുഭവങ്ങളെ’ ശാസ്ത്രലോകം ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തന നിലച്ചതിനു ശേഷമുള്ള യഥാര്‍ഥാനുഭവമാണ് ഇതെന്നുള്ള കണ്ടെത്തല്‍ ശാസ്ത്രലോകത്തെ നാഴികക്കല്ലായാണ് എണ്ണപ്പെടുന്നത്.