നാലു വർഷം നീണ്ട ഗവേഷണം ; വൈദ്യശാസ്ത്രത്തിന് നേട്ടമാകുന്ന കണ്ടെത്തലുമായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ

ഉത്തരധ്രുവ ആർട്ടിക് സമുദ്രമേഖലയിൽ നിന്നു വൈദ്യശാസ്ത്ര ഉപയോഗത്തിന് ഉപകരിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ. കുസാറ്റും നാഷനൽ സെന്‌റർ ഫോർ പോളർ ആൻഡ് ഓഷ്യൻ റിസർചും ചേർന്നുള്ള ഗവേഷണത്തിലാണ് ആർടിക് മേഖലയിൽ നിന്നു പുതിയതരം ബാക്ടീരിയയെ കണ്ടെത്തിയത്.

ഗവേഷണത്തിന്റെ ഭാഗമായി സംഘം ആർടിക് സമുദ്രമേഖല സന്ദർശിച്ചു. ആർട്ടിക്കിലെ കോങ്സ്ഫോർഡൻ എന്ന ജലാശയത്തിൽ നിന്നു അടിമണ്ണ് ശേഖരിച്ചാണ് ബാക്ടീരിയയെ വേർതിരിച്ചെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലു വർഷത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് ബാക്റ്റീരിയയെ കണ്ടെത്തിയത്. ഇന്നേവരെ കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഒരു ജനുസ്സ് ആണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിന് റൊസീട്രാൻക്വിലിസ് സെഡിമെനിസ് എന്ന് പേരു നിർദ്ദേശിച്ചുവെന്ന് ചെയ്തതെന്ന് കുസാറ്റിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിലെ അസോഷ്യേറ്റ് പ്രഫസറും ഗവേഷണത്തിന്‌റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. ടി.പി. സജീവൻ പറഞ്ഞു.

ഡോ. ടി.പി. സജീവന്റെ ഗവേഷണ ഗൈഡു കൂടിയായ കുസാറ്റിലെ തന്നെ പ്രൊഫസർ. റോസമ്മയോടുള്ള ബഹുമാനാർഥമാണു റൊസീയട്രാൻക്വിലിസ് എന്ന പേരു നൽകിയത്.

ഗോവയിലെ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ ഡോക്ടർ കെ പി കൃഷ്ണനുമായി സഹകരിച്ചാണ് ഗവേഷണം നടന്നത്.

ആർട്ടിക് ബാക്ടീരിയകളിൽ നിന്നും ഈ സംഘം നേരത്തെ തന്നെ ഔഷധമൂല്യമുള്ള രാസസംയുക്തങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്.

ലോകപ്രശസ്തമായ പെൻസിലിൻ മരുന്നൊക്കെ ഈ വിധം സൂക്ഷ്മജീവികൾ നിന്നും കണ്ടെത്തപ്പെട്ടവയാണ്.

പുതിയ ഗവേഷണ നേട്ടത്തിനു ശേഷം ബയോടെക്‌നോളജി വകുപ്പിന്‌റെ ഫണ്ടിങ് ഗവേഷണത്തിനായി കുസാറ്റ് സംഘം നേടിയിട്ടുണ്ട്.

ബ്ലൂ ഇക്കോണമി പദ്ധതിയുടെ കീഴിൽ ഇന്ത്യൻ ആഴക്കടലുകളിലുളള സൂക്ഷ്മജീവികൾ നിന്നും അർബുദ ചികിത്സയ്ക്ക് ആവശ്യമായ പദാർത്ഥങ്ങൾ കണ്ടെത്തുന്നതിനുള്ള ഗവേഷണം നടത്താനാണ് ഫണ്ടിങ്. ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഡ്രഗ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഈ ഗവേഷണം.

സൂക്ഷ്മജീവിയിൽ നിന്നു വേർതിരിച്ച സംയുക്തത്തിൽ കൂടുതൽ ഗവേഷണം നടത്തി സ്ഥിരീകരണം നടത്തിയ ശേഷം പേറ്റന്റുൾപ്പെടെ കാര്യങ്ങളിലേക്കു കടക്കാനാണു ഡോ.ടി.പി.സജീവന്റെ പദ്ധതി.

കണ്ണൂർ തവറൂൽ പുതിയിടത്ത് ഗോവിന്ദൻ നമ്പ്യാരുടെയും ലക്ഷ്മിയുടെയും മകനാണ് സജീവൻ. ബാക്ടീരിയകളിൽ നിന്നു കാൻസർ പ്രതിരോധത്തിനുള്ള മരുന്ന് വികസിപ്പിക്കുകയാണ് സജീവന്റെ പ്രധാന ഗവേഷണ മേഖല.

 

Top