കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് 14 സിംഹങ്ങൾ പുറത്ത് ചാടി. ആൺ-പെൺ സിംഹങ്ങളും സിംഹക്കുട്ടികളും ഇതിൽപെടുമെന്നാണ് വിവരം.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ക്രുഗെർ നാഷണൽ പാർക്കിലാണ് സംഭവം. സിംഹങ്ങൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നോ പാർക്കിന്റെ പുറത്ത് ഏത് ഭാഗത്തേക്കാണ് പോയതെന്നോ വ്യക്തമല്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ജനങ്ങളോട് അതീവ ജാഗ്രത പുലർത്തണമെന്ന് ഇതിനോടകം അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് കടന്നവയിൽ ഏറെയും അപകടകാരികളായ സിംഹങ്ങൾ ആണെന്നാണ് വിവരം.