ഇത് കണ്ണില്‍ച്ചോരയില്ലാത്ത തീവെട്ടിക്കൊള്ള..!! 60 രൂപയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്ന മദ്യം ജനങ്ങള്‍ക്ക് നല്‍കുന്നത് 690 രൂപയ്ക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിക്കുന്നത് മദ്യം വിറ്റുള്ള പണത്തില്‍ നിന്നാണെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഇക്കാര്യം മദ്യപര്‍ വീരസ്യം പറയുന്നതും പലരും കണ്ടിരിക്കും. എന്നാല്‍ എത്ര ഇരട്ടിയാണ് സര്‍ക്കാര്‍ ഈടാക്കുന്നതെന്നറിഞ്ഞാല്‍ മദ്യപാനികളുടെയും തലകറങ്ങുമെന്ന് ഉറപ്പാണ്. പത്തിരട്ടി വിലയാണ് പല മദ്യത്തിനും ജനങ്ങള്‍ നല്‍കേണ്ടിവരുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വില്‍പന വിലയുടെയും വാങ്ങല്‍ വിലയുടെയും പട്ടിക പുറത്തുവന്നപ്പോഴാണ് ലഹരിയുടെ മറവിലെ പകല്‍കൊള്ള കണ്ട് ആളുകള്‍ പകച്ചുപോയത്. നികുതിയാണു സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം. 1,000 ശതമാനം കൂടുതല്‍ വിലയിട്ടു വില്‍ക്കുന്‌പോള്‍ കിട്ടുന്ന ലാഭം ആരാണ് പങ്കിട്ടെടുക്കുന്നതെന്നാണ് ഇനി വ്യക്തമാകേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 രൂപ പോലും യഥാര്‍ഥ മുടക്കില്ലാത്ത സാധനമാണ് 1000 രൂപയ്ക്കു വില്‍ക്കുന്നത്. 690 രൂപയ്ക്കു വില്‍ക്കുന്ന 750 മില്ലിയുടെ ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാണ്ടി ബിവറേജസ് കോര്‍പറേഷന്‍ വാങ്ങുന്നത് വെറും 60.40 രൂപയ്ക്കാണ്. ബക്കാര്‍ഡ് ക്ലാസിക് സൂപ്പര്‍ റം 750 മില്ലി വില്‍ക്കുന്നത് 1,240 രൂപയ്ക്കാണ് വാങ്ങുന്നത്.

മദ്യം ഉണ്ടാക്കാനുള്ള സ്പിരിറ്റിന് ലിറ്ററിന് 25 – 40 രൂപയാണ് സാധാരണ വില. ഒരു ലിറ്റര്‍ സ്പിരിറ്റില്‍നിന്ന് ആറുകുപ്പി ബ്രാണ്ടി ഉണ്ടാക്കാം എന്നാണ് ഏകദേശ കണക്ക് (മുന്പ് ചാരായം ഉണ്ടായിരുന്ന കാലത്ത് ഒരു ലിറ്റര്‍ സ്പിരിറ്റില്‍നിന്ന് എട്ടുലിറ്റര്‍ ചാരായം ഉണ്ടാക്കുമായിരുന്നു). 30 രൂപയുടെ ഒരു ലിറ്റര്‍ സ്പിരിറ്റ് വെള്ളമൊഴിച്ച് നേര്‍പ്പിച്ച് 750 മില്ലി മദ്യമാക്കുന്‌പോള്‍ നാലു രൂപയോളം മുടക്കുവരും. കുപ്പി, കവര്‍, കോര്‍ക്ക് അടപ്പ് ഇത്യാദികള്‍ക്കായി 20 രൂപയോളം വേണ്ടിവരും.

ഫാക്ടറിയുടെ തേയ്മാനം, മുടക്കുമുതലിന്റെ പലിശ മറ്റു ചിലവുകളും കൂട്ടിയാല്‍ 20 രൂപയും കണക്കാക്കാം. കമ്മീഷന്‍ ലാഭം എന്നിവയും ചേര്‍ത്താന്‍ 60 രൂപ കണക്കാക്കാം. (മദ്യ ഉല്‍പാദക കന്പനികളുടെ ലാഭം ഇതില്‍ കൂടുതലാണെങ്കില്‍ സ്പിരിറ്റിന്റെ വില വീണ്ടും കുറയും. സ്പിരിറ്റുവില കുറയുന്നതനുസരിച്ച് ഗുണനിലവാരവും കുറയും. മറ്റെന്തെങ്കിലും രാസവസ്തു ചേര്‍ക്കണം). ഈ സാധനമാണ് 1,000 രൂപകൊടുത്ത് വാങ്ങി ആഡംബരമായി ആകത്താക്കി അഭിമാനംകൊള്ളുന്നത്.

ഷര്‍ട്ടിന്റെയും ചെരുപ്പിന്റെയും വന്ന വാഹനത്തിന്റെയും കണ്ണട യുടെയും വിലവച്ചുനോക്കുന്‌പോള്‍ 60 രൂപയുടെ സാധനം നാലുപേര്‍ ചേര്‍ന്നു കഴിച്ചിട്ട് എന്താ ഊറ്റംകൊള്ളാനുള്ളത്. പാലിന്റെയും മീനിന്റെയും വെളിച്ചെണ്ണയുടെയും ഗുണമേന്മ പരിശോധിക്കാന്‍ ആളുള്ളപ്പോള്‍ മദ്യത്തിന്റെ ഗുണനിലവാരം മാത്രം പരിശോധിക്കാന്‍ സംവിധാനമില്ല. മദ്യം കഴിച്ചു മാറാരോഗികളാകുന്നവരെ കുടിയന്മാരുടെ പട്ടികയില്‍പെടുത്തി എഴുതിത്തള്ളുകയാണ് സര്‍ക്കാര്‍. മദ്യം കഴിച്ചാല്‍ മാറാരോഗികളാകുന്നതു പരിശോധിക്കുന്നില്ല.

Top