സുപ്രിയ മേനോന് രസകരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പിറന്നാള്‍ ദിവസങ്ങളില്‍ എവിടെയെങ്കിലും രണ്ട് മൂന്ന് ദിവസം ആഘോഷിച്ച് തിരിച്ചുവരുന്നതാണ് പതിവെന്നും ഈ വര്‍ഷം ഭര്‍ത്താവിനു പണികിട്ടിയതുകൊണ്ട് അദ്ദേഹത്തെ പരിപാലിച്ചിരിക്കുകയായിരിക്കുമെന്നും ലിസ്റ്റിന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
“കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ് ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ് .. ഈ വർഷം ഭർത്താവിന് പണികിട്ടിയത്കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?? തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് …ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് …ഇനി ഞാൻ ഒന്നും പറയുന്നില്ല .Happy Birthday Dear Supriya … God Bless NB : ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്”, എന്നാണ് ലിസ്റ്റിൻ കുറിച്ചത്.