തൃശ്ശൂര്‍: സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരളം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിനായി ഉയരുന്നത്. പ്രളയത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് വളരെ വിഷമത്തോടെ ഒരു കുരുന്ന് കരയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍.
അവന് മലയാളമോ മലയാളികളെയോ അറിയില്ല. കേരളത്തെയുമറിയില്ല. പക്ഷേ ഈ നാട് അനുഭവിക്കേണ്ടിവന്ന തീവ്രമായ വേദനയെ അവന് ടെലിവിഷനില്‍ കണ്ടു. വീടുകളും സ്കൂളുകളും കെട്ടിടങ്ങളത്രയും മുങ്ങിപ്പോകുന്നതും അലമുറയിട്ടു കരയുന്ന ജനങ്ങളെയും കണ്ടു. സഹിക്കാന്‍ കഴിഞ്ഞില്ല ആ കുഞ്ഞ് മറാത്തി ബാലന്. ‘നമുക്കവരേ വീട്ടിലേക്ക് വിളിക്കാമെന്ന് പറയുന്ന അവന്റെ നല്ല മനസ്സിന് നന്ദിപറയുകയാണ് സോഷ്യല്‍ മീഡിയ. ഐ അം മറാത്തി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. കുരുന്നിന് കേരളത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ച് വിവരിച്ചു നല്കുന്ന പിതാവിനെയും ദൃശ്യങ്ങളില്‍ കാണാം.