പുതുതായുള്ള 28 മുനിസിപ്പാലിറ്റികള്‍ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: സംസ്ഥാനത്ത് 28 മുന്‍സിപ്പാലിറ്റികള്‍ പുതുതായി രൂപീകരിച്ച നടപടി ഹൈക്കോടതി ഡിവഷന്‍ ബെഞ്ച് ശരിവെച്ചു.ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. കൊടുവളളി, മുക്കം, പാനൂര്‍, നീലേശ്വരം എന്നിവ പഞ്ചായത്താക്കി മാറ്റണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്.

 

കൊടുവളളി, മുക്കം, പാനൂര്‍, നിലേശ്വരം മുന്‍സിപ്പാലിറ്റികള്‍ രൂപീകരിച്ചത് ചോദ്യം ചെയ്തും ഇവ പഞ്ചായത്താക്കി മാറ്റണമെന്നും ആവശ്യപ്പെട്ടാണ് അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ചില്‍ എത്തിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിവെച്ച ഹൈക്കോടതി തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദേശിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top