കണ്ണൂര്‍ :ഇരിക്കൂറില്‍ പോരാട്ടം കനക്കുന്നു .ലീഗും കോണ്ഗ്രസും സൗഹൃതമല്‍സരം പോലെ വീറും വാശിയോടും കൂടി മല്‍സരിക്കുമ്പോള്‍ താരം മാമച്ചന്‍ തന്നെ .പക്ഷെ ഇടുക്കിയില്‍ ആണെന്നു മാത്രം .ഇടുക്കിയിലെ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ യഥാര്‍ഥ പോസ്റ്റര്‍ താരമാകുന്നത് നടന്‍ ബിജു മേനോനാണ്. ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയിലെ തിരഞ്ഞെടുപ്പു രംഗങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച പോസ്റ്ററുകളാണ് ജില്ലയിലെ വിവിധ പ്രസുകളില്‍ സാംപിളായി ഉപയോഗിക്കുന്നത്. എല്‍പിഎഫ് സ്ഥാനാര്‍ഥിയായ സി.പി. മാമച്ചനെ വിജയിപ്പിക്കുക എന്നെഴുതിയ പോസ്റ്ററുകളില്‍ ബിജു മേനോന്‍ ചിരിച്ചുനില്‍ക്കുന്നു. ഈ സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് നടന്നത്.
സിനിമയ്ക്കു വേണ്ടി തൊടുപുഴയിലെ ഒരു പ്രസില്‍ അച്ചടിച്ച പോസ്റ്ററുകളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സിനിമയെക്കുറിച്ച് കാര്യമായി അറിയാത്ത പലരും കണ്ടുപരിചയമുള്ള ഈ സ്ഥാനാര്‍ഥിയാരെന്നു കുറച്ചുനേരം ചിന്തിക്കും. ഇരിക്കൂര്‍ മണ്ഡലത്തിലെ എല്‍പിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ വെള്ളിമൂങ്ങയുടെ ലൊക്കേഷനായ ചള്ളാവയല്‍ കവലയില്‍ ഇപ്പോഴും മാഞ്ഞുതുടങ്ങിയിട്ടില്ല. ജില്ലയില്‍ പോസ്റ്റര്‍ വിപ്ലവമാണ് നടക്കുന്നത്. ബഹുവര്‍ണ പോസ്റ്ററുകള്‍ക്കായി സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തിലാണ്. പല പ്രസുകളിലും പുതിയ പ്രിന്റിങ്ങിന് ഓര്‍ഡര്‍ എടുക്കുന്നില്ല. മൂന്നുദിവസം വരെ പോസ്റ്ററുകള്‍ ലഭിക്കാന്‍ താമസിക്കുമെന്നാണ് പ്രസുടമകള്‍ പറയുന്നത്.