തിരുവനന്തപുരം:ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കണമെങ്കില്‍ വ്യക്തത വേണം.തൻ വെറും വെറും റബര്‍ സ്റ്റാമ്പല്ലഎന്ന് പറഞ്ഞു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍ വിഭജന ഓര്‍ഡിനന്‍സിലും പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീം കോടതിയെ സമീപിച്ചതിലും സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ പിണറായി സർക്കാർ . തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ് ഗവർണർക്ക് വീണ്ടും അയയ്ക്കേണ്ടതില്ലെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു. ഓർഡിനൻസിനു പകരം നിയമ നിർമാണം നടത്താവുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ബില്ലായി സഭയിൽ അവതരിപ്പിക്കാനാണു സർക്കാർ നീക്കം. ഈ മാസം മുപ്പത്തൊന്നിനാണു നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. വാർഡുകളുടെ എണ്ണം വർധിപ്പിക്കാനായി മന്ത്രിസഭ ഇറക്കിയ ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്കു സമർപ്പിച്ചെജ്കിലും ഗവർണർ ഒപ്പിട്ടില്ല.
വാർഡുകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ സർക്കാർ തുടങ്ങിയതിനിടെയാണ് ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിമുഖത അറിയിച്ചിരിക്കുന്നത്. ഓർഡിനൻസിനോടുള്ള ഗവർണറുടെ വിയോജിപ്പ് സർക്കാർ നടപടികൾക്കേറ്റ തിരിച്ചടിയാണ്. വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം നേരത്തേ ഗവർണർക്കു പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള തീരുമാനങ്ങൾ സർക്കാർ ഓർഡിനൻസിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ നീക്കം തടയണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത്തരം വിഷയങ്ങൾ സാധാരണയായി നിയമസഭയിൽ ചർച്ച ചെയ്തു നിയമമാക്കുകയാണു പതിവ്. ഇക്കാര്യംതന്നെയാണു ഗവർണറും ചൂണ്ടിക്കാട്ടുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക അടുത്ത മാസം 28-നു പ്രസിദ്ധീകരിക്കുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിട്ടുള്ളത്. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ വാർഡ് വിഭജനമടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകാനാകില്ല.നിയമസഭ ചേരാനിരിക്കേ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്തിനാണ്. ഓര്‍ഡിനന്‍സിലെ ചില കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തിരിക്കുന്നത്. താന്‍ വെറും റബര്‍ സ്റ്റാമ്പല്ല. ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കും മുന്‍പ് തനിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടണം എന്ന് ഗവർണർ പറഞ്ഞിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ മേധാവിയായ തന്നോട് അഭിപ്രായം തേടിയിട്ടില്ല. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കോടതിയെസമീപിച്ചത് താന്‍ മാധ്യമങ്ങളിലുടെയാണ് അറിഞ്ഞത്. സര്‍ക്കാര്‍ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കും. ചിലര്‍ നിയമത്തിനു മുകളിലാണോ എന്ന തോന്നലുണ്ട്. എന്നാല്‍ എല്ലാവരും നിയമത്തിനു താഴെയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് ഇന്നലെ നടത്തിയ പ്രതികരണത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ പുറത്തെടുത്തിരിക്കുന്നത്. അതേസമയം, ഗവര്‍ണറുടെ വിമര്‍ശനങ്ങളില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭയും സുപ്രീം കോടതിയെ സമീപിച്ചതും കേരളമാണ്.