സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ആരോഗ്യ പ്രവർത്തകരും ഭരണകൂടവും അശ്രാദ്ധം പരിശ്രമിക്കുകയാണ്. രോഗവ്യാപനത്തിന് കടിഞ്ഞാണിടാൻ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ആവശ്യക്കാർക്ക് പുറത്തിറങ്ങാൻ പൊലീസ് ഇപാസും നിർബന്ധമാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങൾ ഉൾപ്പടെ പലകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ്് ഇപാസിനായി അപേക്ഷകൾ എത്തുന്നത്.
എന്നാൽ ഇതിൽ വേറിട്ടൊരു അപേക്ഷയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരി മാറിയിരിക്കുന്നത്.മുഖക്കുരു ചികിത്സിക്കാൻ പുറത്തുപോകണമെന്ന് ചൂണ്ടിക്കാണിച്ചാണ് ബിഹാറിൽ ഒരു യുവാവ് ഇ പാസിനായി അപേക്ഷിച്ചിരിക്കുന്നത്.
അപേക്ഷയുടെ പകർപ്പ് പങ്കുവെച്ച് ബിഹാറിലെ പർണിയ ജില്ലാ മജിസ്‌ട്രേറ്റ് രാഹുൽ കുമാറാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വൈറലായി മാറുകയായിരുന്നു. ലോക്ഡൗണിൽ ഇപാസിനായി നിരവധി അപേക്ഷകൾ ലഭിച്ചു.
കൂടുതലും അഅവശ്യ കാരണങ്ങൾക്കായിരുന്നെങ്കിൽ ഇങ്ങനെ ചില ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയും അപേക്ഷകൾ കിട്ടിയെന്ന് അദ്ദേഹം കുറിച്ചു. നിങ്ങളുടെ മുഖക്കുരു ചികിത്സയ്ക്ക് അൽപ്പം കാത്തിരിക്കാനും രാഹുൽ ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്ക് പോകുന്നതിന്റെ കാരണമായാണ് യുവാവ് മുഖക്കുരു ചൂണ്ടിക്കാട്ടിയത്. സംഭവം വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. പലരും യുവാവിന്റെ ആവശ്യത്തെ പരിഹസിച്ചാണ് എത്തിയത്. എന്നാൽ ചിലർ യഥാർത്ഥ കാരണം പറയാനുള്ള യുവാവിന്റെ ആത്മാർത്ഥത ചൂണ്ടിക്കാണിച്ചാണ് കമന്റ് ഇട്ടിരിക്കുന്നത്.