ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കുന്നതിനായി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
അതേസമയം രാജ്യത്ത് ലോക്ഡൗൺ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . കോവിഡ് ഉടനൊന്നും മാറില്ല. ലോക്ഡൗൺ തുടരും. ലോക്ഡൗൺ നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കും. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മേയ് 17നാണ് രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കുന്നത്.കോവിഡ് രോഗം ഇപ്പോഴൊന്നും വിട്ടുപോകില്ല. ഏറെക്കാലം കൊറോണ നമ്മുടെ ജീവിതത്തോടൊപ്പമുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്.
കോവിഡിനൊപ്പം ജീവിച്ചു മുന്നേറുകയാണു വേണ്ടത്. നമ്മൾ മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും. കൊറോണയെ ബാധിക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ നാലാംഘട്ട ലോക്ഡൗണ്‍ പുതിയ രൂപത്തിലും നിയമങ്ങൾ അനുസരിച്ചുമാകും. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചാകും നാലാംഘട്ട ലോക്ഡൗണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രാദേശിക ഉൽപാദനവും വിതരണവും കൂടുതൽ ശക്തിപ്പെടുത്തും. ഓരോരുത്തരും പ്രാദേശിക ഉൽപനങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ ;ജിഡിപിയുടെ 10 ശതമാനമാണ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പാക്കേജ്. പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നാളെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നാലാം ഘട്ട ലോക്ക് ഡൗണ്‍ എന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. മെയ് 18ന് മുന്‍പ് ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ നല്‍കുമെന്നും അതുവരെ നിലിവലുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി 6 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ച നടത്തിയിരുന്നു.