പതിനേഴാം ലോകസഭ: ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; യുപി ഉള്‍പ്പെടെ 20 സംസ്ഥാനങ്ങള്‍ പോളിംഗ് ബൂത്തിലേയ്ക്ക്

ന്യൂഡല്‍ഹി: പതിനേഴാം ലേക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് പതിനൊന്നാം തീയ്യതി ആരംഭിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുക. ആന്ധ്രയില്‍ ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കും.

ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളും, ബീഹാറിലെ നാല് മണ്ഡലങ്ങളും, തെലങ്കാനയിലെ 17 മണ്ഡലങ്ങളും ഉള്‍പ്പടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് പടിഞ്ഞാറന്‍ യു.പിയില്‍ പ്രിയങ്ക ഗാന്ധിയുടെയും എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി പാര്‍ടികളുടെയും റാലികള്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റാലികളില്‍ പങ്കെടുക്കും. മഹാരാഷ്ട്രയിലെ റാലിയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മോദിയും നാല് വര്‍ഷത്തിനു ശേഷമാണ് ഒന്നിച്ച് പങ്കെടുക്കുന്നത്.

Top